തെറ്റുകളുണ്ടെങ്കിൽ സർക്കാർ തിരുത്തും: മന്ത്രി കെ. രാജൻ

Saturday 22 June 2024 1:36 AM IST

തൊടുപുഴ: തെറ്റുകളുണ്ടെങ്കിൽ തീർച്ചയായും തിരുത്തി സർക്കാർ കൃത്യതോടെ മുന്നോട്ട് പോകുമെന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കി.ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ആധികാരികമായി പരിശോധിക്കും.

നിയമപരമായ സാദ്ധ്യതകൾ പരിഗണിച്ചാണ് ഭൂപതിവ് നിയമത്തിൽ മാറ്റം വരുത്തിയതെന്ന് മന്ത്രി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നിയമം അംഗീകരിക്കാതെ 6 മാസക്കാലമാണ് കോൾഡ് സ്റ്റോറേജിൽ വച്ചത്. എന്നാൽ സർക്കാർ നടപ്പിലാക്കിയ നിയമത്തിന് ഇപ്പോൾ അനുമതി നൽകി. ഈ നിയമത്തിന് ഏറ്റവും വേഗത്തിൽ ചട്ടങ്ങൾ രൂപീകരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. കൈയേറ്റങ്ങളെ കോടതിയും സർക്കാരും അംഗീകരിക്കുന്നില്ല. ഏറ്റവും വേഗത്തിൽ പട്ടയങ്ങൾ വിതരണം ചെയ്യണമെന്നാണ് കോടതി പറയുന്നത്. കൈയേറവും കുടിയേറ്റവും രണ്ടാണ്. ടൂറിസത്തിന്റ പേരിലായാലും സർക്കാർ ഭൂമി കൈയ്യേറിയിട്ടുണ്ടെങ്കിൽ തിരികെ പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement