പാർട്ടി ഉപതിര. തിരക്കിൽ കെ.പി.സി.സി പുനഃസംഘടന വൈകും

Saturday 22 June 2024 1:55 AM IST

തിരുവനന്തപുരം: വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് തിരക്കിലേക്ക് പാർട്ടി കടക്കുന്നതിനാൽ കെ.പി.സി.സി പുനഃസംഘടന വീണ്ടും വൈകാൻ സാദ്ധ്യത.

തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നിലവിലെ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെ ക്യാമ്പ് അടുത്ത മാസം വയനാട് സംഘടിപ്പിക്കുന്നതും ഈ സൂചനയാണ് നൽകുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി നേതൃയോഗത്തിലും പുനഃസംഘടനാ ചർച്ചകളൊന്നും നടന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പല ജില്ലകളിലും സംഘടനാ ദൗർബല്യം ബൂത്ത് തല പ്രവർത്തനങ്ങളെ ബാധിച്ചെന്ന് സ്ഥാനാർത്ഥികൾ പരാതിപ്പെട്ടിരുന്നു. നിലവിലെ അവസ്ഥ തുടർന്നാൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിക്കുമെന്ന ആശങ്കയും ചില നേതാക്കൾ പങ്കുവച്ചു.

സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കുന്നതിനൊപ്പം വിവിധ വിഭാഗങ്ങൾക്കുള്ള പ്രാതിനിധ്യവും പുനഃസംഘടനയിലൂടെ ഉറപ്പാക്കണം. കെ.പി.സി.സിയിൽ കൂടുതൽ യുവാക്കളെ കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Advertisement
Advertisement