സാങ്കേതിക യൂണി. ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പ് മാറ്റി

Saturday 22 June 2024 2:07 AM IST

തിരുവനന്തപുരം:സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന സർവകലാശാല യൂണിയൻ ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പ് മാറ്റി വച്ചതായി വാർത്താക്കുറിപ്പിൽ അറിയിച്ചു. വോട്ടർ പട്ടികയിൽ സപ്ലിമെന്ററി പരീക്ഷകൾ ഉള്ള വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന പരാതികളുയർന്നതിനെ തുടർന്നാണ് തീരുമാനം.
ലിംഗ്ദോ കമ്മീഷൻ ശുപാർശ പ്രകാരം നോമിനേഷൻ സമർപ്പിക്കുന്ന സമയത്ത് നിലവിൽ സപ്ളിമെന്ററിയുള്ള വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാൻ കഴിയില്ല.തിരഞ്ഞെടുപ്പ് മാറ്റണമെന്ന സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാർശ വൈസ് ചാൻസലർ അംഗീകരിക്കുകയായിരുന്നു.

Advertisement
Advertisement