അടിയന്തരാവസ്ഥ തടവുകാർ 25 ന് ഒത്തുചേരും

Saturday 22 June 2024 2:12 AM IST

തിരുവനന്തപുരം: മിനർവ ശിവാനന്ദൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്ഥയിൽ ജയിലിൽ കഴിഞ്ഞവർ അക്ഷരവീഥി മിനർവ പ്രസ് അങ്കണത്തിൽ 25 ന് രാവിലെ 9.30ന് ഒത്തു ചേരും. മുൻ മന്ത്രിമാരായ എം.എ. ബേബി, എം. വിജയകുമാർ, തലസ്ഥാനത്ത് ആദ്യം അറസ്റ്റു ചെയ്യപ്പെട്ട പേട്ടയിലെ പത്തു പേരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന റെയിൽവേ ബാബു, ശുദ്ധോധനൻ, എം.എസ്. മാനുവൽ എന്നിവരും മുൻ എം.പി എ. സമ്പത്തും മറ്റു സഹതടവുകാരും പങ്കെടുക്കുമെന്ന് സ്മാരക സമിതി സെക്രട്ടറി മിനർവ വിമൽ അറിയിച്ചു.

Advertisement
Advertisement