ടെക്‌നിക്കൽ ഹൈസ്കൂളുകളിൽ 220 മണിക്കൂർ അധിക അദ്ധ്യയനം

Saturday 22 June 2024 2:26 AM IST

തിരുവനന്തപുരം: ടെക്നിക്കൽ ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്ക് അധിക പ്രവൃത്തിദിനം അടിച്ചേൽപ്പിക്കുന്നതായി പരാതി. ശനിയാഴ്ച പ്രവൃത്തിദിനമാകുന്നതോടെ 220 മണിക്കൂർ ( 36 ദിവസം) അധികം വരുന്നതാണ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഭാരമാകുന്നത്.

ടെക്നിക്കൽ സ്കൂളുകളിൽ ഒരു മണിക്കൂർ അധികമാണ് അദ്ധ്യയന സമയം. മറ്റ് സ്കൂളുകളിൽ രാവിലെ ഒൻപതര മുതൽ വൈകിട്ട് മൂന്നര വരെ ആറ് മണിക്കൂറാണ് പഠനം. എന്നാൽ ടെക്നിക്കൽ സ്കൂളുകളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ ഏഴ് മണിക്കൂറാണ്.220 പ്രവൃത്തിദിനം വരുന്നതോടെ ദിവസം ഒരു മണിക്കൂർ വീതം 220 മണിക്കൂർ അദ്ധ്യയനസമയം വർദ്ധിക്കും. ശനി, ഞായർ ദിനങ്ങളാണ് കുട്ടികൾ എൻജിനീയറിംഗ് ഡ്രോയിംഗ്, പ്രാക്ടിക്കൽ റെക്കോഡ് ബുക്ക് തയാറാക്കൽ, എന്നിവയ്ക്കായി സമയം കണ്ടെത്തിയിരുന്നത്. ശനി പ്രവൃത്തിദിനമാകുന്നതോടെ ഞായറാഴ്, വിശ്രമരഹിതമാവും.

സംസ്ഥാനത്ത് 39 ടെക്നിക്കൽ സ്കൂളുകളാണുള്ളത്. പലരും സ്കൂളിലെത്താൻ 40-50 കിലോമീറ്റർ സഞ്ചരിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. രാവിലെ ആറരയ്ക്ക് സ്കൂളിലേക്ക് പുറപ്പെടുന്ന കുട്ടി തിരികെയെത്തുന്നത് വൈകിട്ട് ഏഴിനാണ്. .

.ടെക്നിക്കൽ സ്കൂളിന് ഇപ്പോഴുള്ള കരിക്കുലം പൂർത്തിയാക്കാൻ നിലവിലുണ്ടായിരുന്ന 195 പ്രവൃത്തിദിനം പര്യാപ്തമാണ്. കുട്ടികളിലും അദ്ധ്യാപകരിലും സമ്മർദ്ദം അടിച്ചേൽപ്പിക്കാതെ 220 പ്രവൃത്തി ദിനമെന്ന തീരുമാനം പിൻവലിക്കണമെന്ന് .

ഓൾ കേരള ട്രേ‌ഡ് ഇൻസ്ട്രക്ടേഴ്സ് ആൻഡ് ട്രേഡ്‌സ്‌മാൻ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി സൂരജ് ജി. ആവശ്യപ്പെട്ടു.

Advertisement
Advertisement