യൂണിയൻ രൂപീകരണം
Saturday 22 June 2024 7:24 PM IST
തൃപ്പൂണിത്തുറ: എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാരുടെ യൂണിയൻ 'കേരള സ്റ്റേറ്റ് വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ' രൂപീകരിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ടി.എ. അഷറഫ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ തൃപ്പൂണിത്തുറ ടൗൺ ലോക്കൽ കമ്മിറ്റി അംഗം പി.ജെ. മത്തായി അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി പി.വി. പ്രകാശൻ, സി.പി.ഐ ടൗൺ ലോക്കൽ സെക്രട്ടറി സന്തോഷ്, എം.ആർ. സുർജിത്ത്, ശശി വെള്ളക്കാട് എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി പി.ജെ. മത്തായി (പ്രസിഡന്റ്), ദിലീപ് കുമാർ (വൈസ് പ്രസിഡന്റ്), സീന ഷാഹുൽ (സെക്രട്ടറി), അനിതാ രാജു (ജോയിന്റ് സെക്രട്ടറി), കെ.വി. മുരുകേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.