എൻ.എസ്.എസിന് 157.55 കോടിയുടെ ബഡ്ജറ്റ്

Sunday 23 June 2024 4:23 AM IST

ചങ്ങനാശേരി : അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകി എൻ.എസ്.എസ് ബഡ്ജറ്റ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അവതരിപ്പിച്ചു. 157.55 കോടി വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്നു. പുതിയ വർക്കിംഗ് വിമെൻസ് ഹോസ്റ്റലുകൾ, സ്‌കൂളുകളിലെയും കോളേജുകളിലെയും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ, മറ്റ് കെട്ടിടങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും, വസ്തുക്കളുടെ സംരക്ഷണം ഉറപ്പാക്കൽ എന്നിവയ്ക്കാണ് പ്രാധാന്യം. മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് ശേഷമായിരുന്നു ബഡ്ജറ്റ് സമ്മേളനം. പ്രസിഡന്റ് ഡോ.എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.

വകയിരുത്തിയ വിഹിതം

(തുക കോടിയിൽ)

 ആരോഗ്യമേഖല : 45.51

 ആസൂത്രണവും വികസനവും : 45.51

 കോളേജ് വിഭാഗം : 41.53

ജനറൽ ഭരണം : 33.12

 സ്‌കൂൾ വിഭാഗം: 11.34

 കൃഷി : 9.83

 സംഘടനാശാഖ : 2.30

ഭവനനിർമ്മാണ സഹായം : 1.30

 ആശ്രമവും ദേവസ്വങ്ങളും : 1.2

 വിദ്യാഭ്യാസ ധനസഹായം : 90 ലക്ഷം

 വിവാഹ ധനസഹായം : 55 ലക്ഷം

 സോഷ്യൽ സർവീസ് : 47 ലക്ഷം