കൂപ്പൺ ഉദ്ഘാടനം

Saturday 22 June 2024 8:26 PM IST

വൈപ്പിൻ:വിജ്ഞാന വർദ്ധിനി സഭ ശ്രീ ഗൗരീശ്വര ക്ഷേത്രത്തിൽ ഗജസേന ആനപ്രേമി സംഘം നടത്തിവരുന്ന ഗജപൂജയും ആനയൂട്ടിനോടും അനുബന്ധിച്ച് ക്ഷേത്രം തന്ത്രി രാകേഷിൽ നിന്ന് ഗജസേന പ്രസിഡന്റ് അഭിലാഷ് ആദ്യ സംഭാവന ഏറ്റുവാങ്ങി കൂപ്പൺ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം വിശ്വനാഥൻ നോട്ടീസ് പ്രകാശനം നടത്തി. വി. വി.സഭാ ട്രഷറർ റെജി ഓടാശ്ശേരി ആദ്യ ആനയെ സ്‌പോൺസർ ചെയ്തു. വി. വി.സഭ സെക്രട്ടറി ഷെല്ലി സുകുമാരൻ , ഗജസേന സെക്രട്ടറി ബിനീഷ്, ട്രഷറർ ഷാൽബിൻ, ഭജേഷ് ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രം മേൽശാന്തി രാമചന്ദ്രൻ കർമ്മങ്ങൾക്ക് മേൽനോട്ടം വഹിച്ചു.

Advertisement
Advertisement