യു.എൻ റെഡ് കാർഡ്

Sunday 23 June 2024 1:20 AM IST
കണ്ണാടിയിൽ കുടുംബശ്രീ അംഗങ്ങൾ നടത്തിയ റെഡ് കാമ്പെയിൻ.

പാലക്കാട്: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കുടുംബശ്രീ നാദം ഫൗണ്ടേഷനുമായി സഹകരിച്ച് പ്രതിജ്ഞയെടുത്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർ, ജെൻഡർ പോയിന്റ് പേഴ്സന്മാർ, കമ്മ്യൂണിറ്റി കൗൺസിലർമാർ, സ്‌നേഹിത ജൻഡർ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തകർ എന്നിവർ യു.എൻ ഫിഫ ചുവപ്പ് കാർഡ് ഉയർത്തി കാമ്പെയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കണ്ണാടി പഞ്ചായത്ത് പ്രസിഡന്റ് എം.ലത, വൈസ് പ്രസിഡന്റ് കെ.ടി.ഉദയകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉദയൻ സുകുമാരൻ, പഞ്ചായത്തംഗം നാരായണൻ, കുടുംബശ്രീ ജെൻഡർ ഡി.പി.എം ഗ്രീഷ്മ, നാദം ഫൗണ്ടേഷൻ പ്രതിനിധി അഡ്വ.ഗിരീഷ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement