ഹാർദികിന് അ‌ർദ്ധ സെഞ്ച്വറി, ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 197 റൺസ് വിജയലക്ഷ്യം

Saturday 22 June 2024 10:33 PM IST

ആ​ന്റി​ഗ്വ​ : ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​ബം​ഗ്ളാ​ദേ​ശി​നെ​തി​രാ​യ​ ​സൂ​പ്പ​ർ​ ​എ​ട്ട് ​മ​ത്സ​ര​ത്തി​ൽ 197 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ​ ​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ആ​ദ്യ​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ ​അ​ഞ്ചു​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 196​ ​റ​ൺ​സ് ​നേ​ടി.​ ​പു​റ​ത്താ​കാ​തെ​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​ ​(50​*​),​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​(37​),​ ​റി​ഷ​ഭ് ​പ​ന്ത് ​(36​),​ശി​വം​ ​ദു​ബെ​ ​(34​),​ ​രോ​ഹി​ത് ​ശ​ർ​മ്മ​ ​(23​)​ ​എ​ന്നി​വ​രു​ടെ​ ​കൂ​ട്ടാ​യ​ ​പ​രി​ശ്ര​മ​മാ​ണ് ​ആ​ന്റി​ഗ്വ​ ​നോ​ർ​ത്ത് ​സൗ​ണ്ടി​ലെ​ ​സ​ർ​ ​വി​വി​യ​ൻ​ ​റി​ച്ചാ​ർ​ഡ്സ് ​സ്റ്റേ​ഡി​യ​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​ട്വ​ന്റി​-20​ ​സ്കോ​റി​ലേ​ക്ക് ​ഇ​ന്ത്യ​യെ​ ​എ​ത്തി​ച്ച​ത്.


രോ​ഹി​ത് ​ശ​ർ​മ്മ​യും​ ​വി​രാ​ടും​ ​ചേ​ർ​ന്ന് ​ഓ​പ്പ​ണിം​ഗ് കൂട്ടുകെട്ട് ​ 3.4​ ​ഓ​വ​റി​ൽ​ 39​ ​റ​ൺ​സാ​ണ് ​നേ​ടി​യ​ത്.​ ​സ്പി​ന്ന​ർ​മാ​രെ​ ​ഉ​പ​യോ​ഗി​ച്ച് ​ബൗ​ളിം​ഗ് ​ഓ​പ്പ​ണിം​ഗ് ​ചെ​യ്ത​ ​ബം​ഗ്ളാ​ദേ​ശി​ന് ​വേ​ണ്ടി​ ​ആ​ദ്യ​ ​വി​ക്ക​റ്റ് ​നേ​ടി​യ​ ​സ്പി​ന്ന​ർ​ ​ഷാ​ക്കി​ബ് ​അ​ൽ​ ​ഹ​സ​നാ​ണ്.​ 11​ ​പ​ന്തു​ക​ളി​ൽ​ ​മൂ​ന്ന് ​ഫോ​റു​ക​ളും​ ​ഒ​രു​ ​സി​ക്സും​ ​പ​റ​ത്തി​യ​ ​രോ​ഹി​തി​നെ​ ​നാ​ലാം​ ​ഓ​വ​റി​ൽ​ ​ഷാ​ക്കി​ബ് ​ജാ​കെ​ർ​ ​അ​ലി​യു​ടെ​ ​ക​യ്യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​പ​ക​ര​മി​റ​ങ്ങി​യ​ ​റി​ഷ​ഭ് ​പ​ന്ത് ​വി​രാ​ടി​നൊ​പ്പം​ ​നി​ന്നു​ക​ളി​ച്ച​തോ​ടെ​ ​ഇ​ന്ത്യ​ ​ആ​റാം​ ​ഓ​വ​റി​ൽ​ 50​ ​ക​ട​ന്നു.


ഒ​ൻ​പ​താം​ ​ഓ​വ​റി​ൽ​ ​ത​ൻ​സീ​ബ് ​ഹ​സ​നെ​ ​ഇ​റ​ങ്ങി​യ​ടി​ക്കാ​നൊ​രു​ങ്ങി​യ​ ​വി​രാ​ട് ​ബൗ​ൾ​ഡാ​യി.​ 28​ ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട​ ​വി​രാ​ട് ​ഒ​രു​ ​ഫോ​റും​ ​മൂ​ന്ന് ​സി​ക്സും​ ​പാ​യി​ച്ച​ശേ​ഷ​മാ​ണ് ​മ​ട​ങ്ങി​യ​ത്.​ ​പ​ക​ര​മി​റ​ങ്ങി​യ​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വ് ​(6​)​നേ​രി​ട്ട​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​സി​ക്സ് ​പ​റ​ത്തി​യെ​ങ്കി​ലും​ ​അ​ടു​ത്ത​ ​പ​ന്തി​ൽ​ ​കീ​പ്പ​ർ​ ​ലി​ട്ട​ൺ​ദാ​സി​ന് ​ക്യാ​ച്ച് ​ന​ൽ​കി​ ​മ​ട​ങ്ങി​.


എ​ന്നാ​ൽ​ ​സാ​ഹ​ച​ര്യം​ ​മ​ന​സി​ലാ​ക്കി​ ​ബാ​റ്റു​വീ​ശി​യ​ ​റി​ഷ​ഭ് ​പ​ന്തും​ ​ശി​വം​ ​ദു​ബെ​യും​ 12​-ാം​ ​ഓ​വ​റി​ൽ​ ​ഇ​ന്ത്യ​യെ​ 100​ ​ക​ട​ത്തി.​ ​ടീം​ ​സ്കോ​ർ​ 108​ൽ​ ​വ​ച്ച് ​റി​ഷ​ഭ് ​പു​റ​ത്താ​യ​തി​ന് ​ശേ​ഷ​മെ​ത്തി​യ​ ​ഹാ​ർ​ദി​ക്കും​ ​ദു​ബെ​യും​ ​ചേ​ർ​ന്ന് ​പി​ന്നീ​ട് ​പോ​രാ​ട്ടം​ ​ഏ​റ്റെ​ടു​ത്തു.24​ ​പ​ന്തു​ക​ളി​ൽ​ ​മൂ​ന്ന് ​സി​ക്സു​ക​ൾ​ ​പ​റ​ത്തി​യ​ ​ദു​ബെ​ 18​-ാം​ ​ഓ​വ​റി​ലാ​ണ് ​മ​ട​ങ്ങി​യ​ത്.​ ​അ​ക്ഷ​ർ​ ​പ​ട്ടേ​ലി​നെ ​(3​)​ ​കൂ​ട്ടു​നി​റു​ത്തി​ ​ അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ൽ​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​ ​ത​ക​ർ​ത്ത​ടി​ച്ച് 196​ലെ​ത്തി​ച്ചു.​ 27​ ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട​ ​ഹാ​ർ​ദി​ക് ​നാ​ലു​ഫോ​റും​ ​മൂ​ന്ന് ​സി​ക്സു​മ​ടി​ച്ചു.

Advertisement
Advertisement