മഴ: ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട്
Sunday 23 June 2024 4:38 AM IST
തിരുവനന്തപുരം: പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനാൽ കേരളത്തിൽ ഇന്നു മുതൽ പരക്കെ മഴയ്ക്ക് സാദ്ധ്യത. കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് കാലാവസ്ഥാ കേന്ദ്രം പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം,ആലപ്പുഴ ജില്ലകളിൽ യെല്ലോയും എറണാകുളം,ഇടുക്കി,തൃശൂർ,മലപ്പുറം,പാലക്കാട്,കാസർകോട് ജില്ലകളിൽ ഓറഞ്ചും അലർട്ടുകളാണ്. ബുധനാഴ്ച വരെ മഴ തുടർന്നേക്കും.