നാലു വർഷ ബിരുദ പ്രവേശനം
തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ആരംഭിക്കുന്ന നാല് വർഷ ഓണേഴ്സ് വിത്ത് റിസർച്ച് കോഴ്സുകളിലെ ഏതാനും ഒഴിവുകളിലേക്കുള്ള പ്രവേശനം 25ന് അതത് ഡിപ്പാർട്ട്മെന്റുകളിൽ നടത്തും. പ്രൊഫൈലിൽ നിന്ന് മെമ്മോ ഡൗൺലോഡ് ചെയ്ത് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
കാലിക്കറ്റ് സർവകലാശാലപരീക്ഷാഫലം
എസ്.ഡി.ഇ അവസാന വർഷ എം.എ.ഹിസ്റ്ററി (2017 പ്രവേശനം) സെപ്തംബർ 2022 ഒറ്റത്തവണ റഗുലർ, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലായ് മൂന്ന് വരെ അപേക്ഷിക്കാം.
പത്താം സെമസ്റ്റർ ബി.ആർക് ഏപ്രിൽ 2024 (2017 സ്കീം), ജൂലായ് 2024 (2012 സ്കീം) റഗുലർ, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2) പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ എം.കോം, എം.എസ്സി.കമ്പ്യൂട്ടർ സയൻസ് നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കെ-മാറ്ര് അഡ്മിറ്റ് കാർഡ്
തിരുവനന്തപുരം: 30ന് നടത്തുന്ന എം.ബി.എ കോഴ്സിലേയ്ക്കുളള പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെമാറ്റ് സെഷൻ II ) ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in വെബ്സൈറ്റിൽ നിന്ന്ഡൗൺലോഡ് ചെയ്യാം.
ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അവർക്ക് www.cee.kerala.gov.in വെബ്സൈറ്റിലൂടെ 28ന് വൈകിട്ട് 5നകം ഓൺലൈൻ അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാർഡുകൾ ലഭ്യമാക്കും.
എൻ.ആർ.ഐ മൈനോറിറ്റി, കാറ്റഗറി അപേക്ഷ
തിരുവനന്തപുരം: പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഓൺലൈൻ അപേക്ഷയോടൊപ്പം എൻ.ആർ.ഐ, മൈനോറിറ്റി, കാറ്റഗറി ക്ലെയിമുകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് പുതുതായി ക്ലെയിമുകൾ കൂട്ടിച്ചേർക്കുന്നതിന് 24ന് വൈകിട്ട് 6വരെ www.cee.kerala.gov.in ൽ അവസരമുണ്ട്.