കോച്ചിംഗ് സെന്ററുകളുടെ സ്വത്തും കണ്ടുകെട്ടും

Sunday 23 June 2024 12:00 AM IST

ന്യൂഡൽഹി: മത്സര പരീക്ഷകളിലും പ്രവേശന പരീകക്ഷകളിലും ക്രമക്കേടുകളിലൂടെ അർഹതയില്ലാത്തവർ നുഴഞ്ഞുകയറുന്ന പശ്ചാത്തലത്തിൽ കടുത്ത ശിക്ഷ നൽകുന്ന നിയമമാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. കുറ്റവും ശിക്ഷയും ഇപ്രകാരമാണ്:

പൊതു പരീക്ഷകളുമായി ബന്ധപ്പെട്ട് ഒരു വ്യക്തി അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികൾ നടത്തുന്ന സംഘടിത കുറ്റകൃത്യത്തിന് 5-10 വർഷം വരെ തടവും കുറഞ്ഞത് ഒരു കോടി രൂപ പിഴയും. പങ്കുള്ള പരിശീലന സ്ഥാപനങ്ങളുടെ സ്വത്ത് കണ്ടുകെട്ടും. പരീക്ഷയുടെ ആനുപാതികമായ ചെലവും ഈടാക്കും.

3-5 വർഷം തടവും

10 ലക്ഷം വരെ പിഴ

ചോദ്യപേപ്പർ, ഉത്തരസൂചിക ചോർത്തൽ, വിദ്യാർത്ഥികളെ സഹായിക്കൽ,

കമ്പ്യൂട്ടർ നെറ്റ്‌വർക്കിലോ ഉറവിടങ്ങളിലോ കൃത്രിമം കാണിക്കൽ,പരീക്ഷാ ഫലം, മെരിറ്റ് പട്ടിക, റാങ്ക് തുടങ്ങിയവയിൽ കൃത്രിമം കാണിക്കൽ

വ്യാജ പരീക്ഷ നടത്തൽ, വ്യാജ അഡ്മിറ്റ് കാർഡുകൾ നൽകൽ,വ്യാജ ഓഫർ ലെറ്ററുകൾ നൽകൽ

പരീക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തൽ, അനധികൃതമായി പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണിത്

3-10 വർഷം തടവും

ഒരു കോടി പിഴയും

പൊതു പരീക്ഷാ അതോറിറ്റിക്ക് കമ്പ്യൂട്ടർ അടക്കം പിന്തുണ നൽകുന്ന സേവന ദാതാവ് കുറ്റം ചെയ്താൽ ഒരു കോടി രൂപ വരെ പിഴ. പരീക്ഷയുടെ ചെലവും ഈടാക്കും. നാല് വർഷത്തേക്ക് വിലക്കും. ചുമതലപ്പെട്ട ഉദ്യോഗസ്ഥർ കുറ്റം ചെയ്താൽ 3-10 വർഷം വരെ തടവും ഒരു കോടി രൂപ പിഴയും ശിക്ഷ.

അ​ടി​മു​ടി​ ​പ​രി​ഷ്ക​രി​ക്കാൻ
ടേം​സ് ​ഒ​ഫ് ​റ​ഫ​റ​ൻ​സ്

ന്യ​ഡ​ൽ​ഹി​:​ ​രാ​ജ്യ​ത്തെ​ ​പ്രൊ​ഫ​ണ​ൽ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​വി​ശ്വാ​സ്യ​ത​ ​ത​ന്നെ​ ​ത​ക​ർ​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ,​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ന​ട​പ്പി​ലാ​ക്കേ​ണ്ട​ ​തി​രു​ത്ത​ൽ​ ​ന​ട​പ​ടി​ക​ളും​ ​പ​രി​ഷ്കാ​ര​ങ്ങ​ളും​ ​നി​ർ​ദേ​ശി​ക്കാ​നാ​ണ് ​ഐ.​എ​സ്.​ആ​ർ.​ഒ​ ​മു​ൻ​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​സ​മി​തി​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
1​പ​രീ​ക്ഷാ​ ​പ്ര​ക്രി​യ​ ​അ​ടി​മു​ടി​ ​വി​ശ​ക​ല​നം​ ​ചെ​യ്‌​ത് ​കാ​ര്യ​ക്ഷ​മ​ത​ ​കൂ​ട്ടാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​നി​ർ​ദേ​ശി​ക്ക​ണം.
ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ച്ച​യും​ ​മ​റ്റും​ ​ത​ട​യു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ.​ ​ച​ട്ട​ങ്ങ​ളും​ ​പ്രോ​ട്ടോ​ക്കോ​ളും​ ​പാ​ലി​ക്കു​ന്നു​വെ​ന്ന് ​ഉ​റ​പ്പാ​ക്കാ​നു​ള്ള​ ​നി​രീ​ക്ഷ​ണ​ ​സം​വി​ധാ​നം​ ​എ​ന്നി​വ​യും​ ​ശു​പാ​ർ​ശ​ ​ചെ​യ്യ​ണം.

2.​ഡേ​റ്റാ​ ​സു​ര​ക്ഷ​യും​ ​പ്രോ​ട്ടോ​ക്കോ​ളും​ ​മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ.​ചോ​ദ്യ​പേ​പ്പ​ർ​ ​പേ​പ്പ​ർ​ഒ​രു​ക്ക​ൽ​ ​അ​ട​ക്ക​മു​ള്ള​ ​സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ​മി​ക​ച്ച​ ​സു​ര​ക്ഷാ​ ​പ്രോ​ട്ടോ​ക്കോ​ളും​ ​മി​ക​ച്ച​ ​സം​വി​ധാ​ന​വും​ ​നി​ർ​ദേ​ശി​ക്ക​ണം.

3.​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​യു​ടെ​ ​ഘ​ട​ന​യും​ ​പ്ര​വ​ർ​ത്ത​ന​വും​ ​മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള​ ​ശു​പാ​ർ​ശ​ക​ൾ.​ ​എ​ല്ലാ​ ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​പ​ങ്കും​ ​ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും​ ​വ്യ​ക്ത​മാ​യി​ ​നി​ർ​വ​ചി​ക്ക​ണം.
പ​രാ​തി​ ​പ​രി​ഹാ​ര​ ​സം​വി​ധാ​നം​ ​വി​ല​യി​രു​ത്തി​ ​മെ​ച്ച​പ്പെ​ട്ട​ ​മാ​തൃ​ക​യും​ ​കാ​ര്യ​ക്ഷ​മ​ത​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ളും​ ​നി​ർ​ദേ​ശി​ക്ക​ണം.

Advertisement
Advertisement