കെ.സി.ഇ.യു ജനകീയ ക്യാമ്പയിന് തുടക്കം

Sunday 23 June 2024 12:08 AM IST

എഴുകോൺ: സഹകരണ സ്ഥാപനങ്ങൾ നാടിന്റെ നന്മയ്ക്ക്, കരുത്തേകാൻ ഒരുമിക്കാം എന്ന മുദ്രാവാക്യം ഉയർത്തി കെ.സി.ഇ.യുവിന്റെ നേതൃത്തിൽ ജൂലായ് 31 വരെ സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിന് തുടക്കം. ജില്ലാതല ഉദ്ഘാടനം കരീപ്ര എം.എൻ സ്മാരക ഹാളിൽ എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്റ്‌ പി.രാജേന്ദ്രൻ നിർവഹിച്ചു. കെ.സി.ഇ.യു ജില്ലാ പ്രസിഡന്റ്‌ പി. ശൈലജകുമാരി അദ്ധ്യക്ഷയായി.

പി.എസ്.സി മുൻ ചെയർമാൻ എം. ഗംഗാധരക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. കൺസ്യൂമർഫെഡ് ഭരണസമിതി അംഗം ജി.ത്യാഗരാജൻ, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.പ്രേമചന്ദ്രൻ, കെ.സി.ഇ.യു സംസ്ഥാന സെക്രട്ടറിമാരായ എം.എസ്.ശ്രീകുമാർ, പി.ഷിബു, കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.അഭിലാഷ്, കെ.സി.ഇ.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എൻ.അനിൽകുമാർ, ആർ.വർഷ, കരീപ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.എസ്.സുവിധ, വൈസ് പ്രസിഡന്റ്‌ സി.ഉദയകുമാർ, എഴുകോൺ സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജെ.ചെന്താമരാക്ഷൻ, പവിത്രേശ്വരം സഹകരണ ബാങ്ക് പ്രസിഡന്റ്‌ എസ്.ആർ.ഗോപകുമാർ, കെ.സി.ഇ.യു ജില്ലാ കമ്മിറ്റി അംഗം എസ്.സജീവ്, ഏരിയ കമ്മിറ്റി അംഗം ബിജു തരകൻ എന്നിവർ സംസാരിച്ചു. നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ.സുനിൽകുമാർ സ്വാഗതം പറഞ്ഞു. വിവിധ പരീക്ഷകളിൽ വിജയിച്ചവരെ ആദരിച്ചു. ക്യാമ്പയിന്റെ ഭാഗമായി സെമിനാർ, ചർച്ചകൾ തുടങ്ങിയവ സംഘടിപ്പിക്കും.

Advertisement
Advertisement