സീനി​യർ സിറ്റി​സൺസ് സർവീസ് കൗൺസിൽ

Sunday 23 June 2024 12:35 AM IST

കൊല്ലം: ക്ഷേമ​പെൻഷൻ സർക്കാ​രിന്റെ ഔദാ​ര്യ​മ​ല്ലെന്നും അവ​കാ​ശ​മാ​ണെന്നും വയോ​ജന വകുപ്പ് രൂപീ​ക​രിക്കണമെന്നും സീനി​യർ സിറ്റി​സൺസ് സർവീസ് കൗൺസിൽ ജില്ലാ സമ്മേ​ളനം ചൂണ്ടി​ക്കാ​ട്ടി.
കൊല്ലം ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന 12-ാ​മത് ജില്ലാ വാർഷിക സമ്മേ​ളനം ഓയിൽപാം ഇന്ത്യ ചെയർമാൻ ആർ.രാജേ​ന്ദ്രൻ ഉദ്ഘാ​ടനം ചെയ്തു. ജില്ലാ പ്രസി​ഡന്റ് പ്രൊഫ. ​ഡോ. വെള്ളി​മൺ നെൽസൺ അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസി​ഡന്റ് കെ.​എൻ.കെ.നമ്പൂ​തിരി മുഖ്യ പ്രഭാ​ഷണം നട​ത്തി. സംസ്ഥാന ട്രഷ​റർ ജി.​സു​രേ​ന്ദ്രൻപി​ള്ള, കെ.​വി​നോ​ദ്, ഡി.​രാ​മ​ച​ന്ദ്രൻപി​ള്ള, നീലേ​ശ്വരം സദാ​ശി​വൻ, കെ.പി.ശങ്ക​രൻകു​ട്ടി, ടി.​ഗോ​പാ​ല​കൃ​ഷ്ണൻ, എം.​ക​രു​ണാ​ക​രൻ, എ.ജി.രാധാ​കൃ​ഷ്ണൻ, കെ.​ചി​ത്ര​ഭാ​നു, കെ.​എസ്. സുരേ​ഷ്‌കു​മാർ എന്നി​വർ സംസാരിച്ചു.
ഭാരവാഹികളായി ഡോ.​വെ​ള്ളി​മൺ നെൽസൻ (പ്ര​സി​ഡന്റ്), ഡി.​രാ​മ​ച​ന്ദ്രൻപിള്ള (സെ​ക്ര​ട്ട​റി)​, ബി.​എസ് ജഗൻ (ട്ര​ഷ​റർ) എന്നി​വരുൾപ്പെട്ട 21 അംഗ ഭര​ണ​സ​മിതിയെ തിരഞ്ഞെടുത്തു.

Advertisement
Advertisement