കാപ്പ പ്രതിയെ മോചിപ്പിക്കാൻ ഉത്തരവ് 

Sunday 23 June 2024 2:18 AM IST

കൊച്ചി: എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പ ചുമത്തി പൂജപ്പുര ജയിലിട്ടിരുന്ന കരുനാഗപ്പള്ളി സ്വദേശി ദിലീപ് ചന്ദ്രനെ(27)നെ വിട്ടയയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പ്രതിയുടെ അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്,എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പ്രതിക്കെതിരെ കാപ്പ ചുമത്തിയതിലെ കാലതാമസം വിശദീകരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി.

Advertisement
Advertisement