മേയർ ആര്യരാജേന്ദ്രന് ടൈംസ് അവാർഡ്

Sunday 23 June 2024 2:24 AM IST
ടൈംസ് ബിസിനസ് അവാർഡ് മേയർ ആര്യ രാജേന്ദ്രനും കോർപറേഷൻ മുൻ സെക്രട്ടറി ബിനു ഫ്രാൻസിസും ചേർന്ന് നടൻ അനുപം ഖേറിൽനിന്ന് ഏറ്റുവാങ്ങുന്നു.

തിരുവനന്തപുരം : ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ 2024ലെ മികച്ച ഊർജ കാര്യക്ഷമതാ പ്രവർത്തനങ്ങൾക്കുള്ള ടൈംസ് ബിസിനസ് അവാർഡ് മേയർ ആര്യ രാജേന്ദ്രന് ലഭിച്ചു. നഗരത്തിൽ നടപ്പാക്കിയ ഊർജസംരക്ഷണ പദ്ധതികൾ പരിഗണിച്ചാണ് അംഗീകാരം. സ്ട്രീറ്റ് ലൈറ്റുകൾ പൂർണമായി എൽ.ഇ.ഡിയാക്കി നഗരത്തിൽ 40 ശതമാനത്തോളം വൈദ്യുതി ലാഭിക്കാനുള്ള പദ്ധതിക്ക് പ്രത്യേക പരാമർശം ലഭിച്ചു. ബംഗളൂരുവിൽ ആര്യ രാജേന്ദ്രനും മുൻ കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസും ചേർന്ന് നടൻ അനുപം ഖേറിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ആര്യ രാജേന്ദ്രനു ലഭിച്ച അംഗീകാരം കേരളത്തിനാകെയുള്ള നേട്ടമാണെന്ന് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

Advertisement
Advertisement