അക്കൗണ്ടിൽ പണം നിറയും, പോക്കറ്റിൽ വെറും 100 രൂപ മാത്രം മതി; അവസരം ഇനിയും നഷ്ടമാക്കരുത്

Sunday 23 June 2024 2:53 PM IST

വരുമാനത്തിന്റെ ഒരു വിഹിതം നിക്ഷേപിച്ച് മികച്ച ലാഭം നേടിയെടുക്കാൻ സാധിക്കുന്ന നിരവധി നിക്ഷേപ പദ്ധതികൾ തപാൽവകുപ്പിന്റെ കീഴിലുണ്ട്. എന്നാൽ അവയിൽ ഏതിൽ നിക്ഷേപം നടത്തുമ്പോഴാണ് കൂടുതൽ സുരക്ഷിതത്വവും ലാഭവും ലഭിക്കുകയെന്ന ധാരണ പലർക്കും കുറവായിരിക്കും. തപാൽവകുപ്പിന്റെ കീഴിൽ വരുന്ന മികച്ച നിക്ഷേപ പദ്ധതികൾ ഏതെല്ലാമെന്ന് പരിചയപ്പെടാം.

1. പോസ്‌​റ്റോഫീസ് റെക്കറിംഗ് ഫണ്ട് (ആർഡി)
നിക്ഷേപങ്ങൾക്ക് മികച്ച പലിശ ലഭിക്കുന്ന ഒരു പദ്ധതിയാണ് ആർഡി. നിക്ഷേപങ്ങൾക്ക് പ്രതിവർഷം 6.70ശതമാനവും പലിശയും ലഭിക്കും. നൂറ് രൂപ മുതൽ എത്ര ഭീമമായ തുകയുടെ നിക്ഷേപവും ഇതിലൂടെ സാദ്ധ്യമാകും. അഞ്ച് വർഷമാണ് ആർഡി നിക്ഷേപങ്ങളുടെ കാലാവധി. കാലാവധി പൂർത്തിയാക്കുകയാണെങ്കിൽ നിരവധി ആനുകൂല്യങ്ങളും നിക്ഷേപകന് ലഭിക്കും.


2. നാഷണൽ സേവിംഗ്സ് ടൈം ഡിപ്പോസി​റ്റ് (ടിഡി)
ഇതൊരു സ്ഥിരം നിക്ഷേപ പദ്ധതിയാണ്. ഒ​റ്റത്തവണയായി പണം ഒരു വർഷമോ രണ്ട് വർഷമോ യഥാക്രമം അഞ്ച് വർഷം വരെയും സുരക്ഷിതമായി നിക്ഷേപിക്കാൻ ഇതിലൂടെ സാധിക്കും. കാലാവധിയനുസരിച്ച് പലിശനിരക്കിലും വ്യത്യാസമുണ്ടാകും.ഒരു വർഷത്തേക്ക് 6.9 ശതമാനം, രണ്ട് വർഷത്തേക്ക് ഏഴ് ശതമാനം,മൂന്ന് വർഷത്തേക്ക് 7.1 ശതമാനം, അഞ്ച് വർഷത്തേക്ക് 7.5 ശതമാനം, എന്നിങ്ങനെയാണ്. 1000 രൂപ നിക്ഷേപിച്ച് പദ്ധതിയിൽ ചേരാവുന്നതാണ്. അഞ്ച് വർഷം വരെ കാലാവധി പൂർത്തിയാക്കുന്നവർക്ക് ആദായനികുതി വകുപ്പിലെ സെക്ഷൻ 80 പ്രകാരം കൂടുതൽ ഇളവുകൾ ലഭിക്കും.

3. പോസ്‌​റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതി(എംഐഎസ്)

ഒ​റ്റത്തവണയായുളള നിക്ഷേപത്തിലൂടെ നിക്ഷേപകന് പ്രതിമാസം 5,550 രൂപയും ജോയിന്റ് അക്കൗണ്ടുകൾക്ക് 9,250 രൂപവരെയും ലഭിക്കും. നിക്ഷേപതുകയ്ക്ക് 7.4 ശതമാനം പലിശ നിരക്കിലാണ് പ്രതിമാസ വരുമാനം നിക്ഷേപകന് ലഭിക്കുന്നത്. വെറും 1000 രൂപ നിക്ഷേപിച്ചുകൊണ്ട് ഒരാൾക്ക് ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. ജോയിന്റ് അക്കൗണ്ടിൽ പ്രായപൂർത്തിയായ മൂന്ന് പേർക്കുവരെ ചേരാവുന്നതാണ്.

ഒരാൾക്ക് ഈ പദ്ധതിയിലൂടെ പരാമവധി ഒമ്പത് ലക്ഷം വരെയുളള നിക്ഷേപം നടത്താം. ജോയിന്റ് അക്കൗണ്ടിൽ പരാമാവധി 15 ലക്ഷം രൂപയുടെ നിക്ഷേപം വരെ നടത്താം. പദ്ധതിയിൽ ചേർന്ന് അഞ്ച് വർഷം വരെയും പ്രതിമാസം പലിശയിനത്തിൽ നിക്ഷേപകന് പണം ലഭിക്കും. കാലാവധി കഴിയുന്നതിന് മുൻപ് നിക്ഷേപപദ്ധതിയിൽ നിന്ന് പിൻമാറണമെങ്കിൽ ബന്ധപ്പെട്ട പോസ്​റ്റ് ഓഫീസുമായി ബന്ധപ്പെട്ടാൽ മതി.

Advertisement
Advertisement