നിർമല കോളേജ് : ബിരുദ പ്രവേശനം

Sunday 23 June 2024 4:04 PM IST

മൂവാറ്റുപുഴ: നിർമല കോളേജിൽ (ഓട്ടോണോമസ്) വിവിധ ഡിഗ്രി കോഴ്സുകളിലേക്ക് യൂണിവേഴ്സിറ്റി അധികമായി അനുവദിച്ച സീറ്റുകളിലേക്കുള്ള അഡ്മിഷൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. www.nirmalacollege.ac.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.അഡ്മിഷൻ സംബന്ധമായ സഹായങ്ങൾക്ക് കോളേജിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4 മണി വരെ ഹെല്പ് ഡെസ്കും പ്രവർത്തിക്കും.ഹെല്പ് ഡെസ്ക് മുഖേന വിദ്യാർത്ഥികൾക്ക് കോളേജിൽ നേരിട്ടെത്തിയും രജിസ്റ്റർ ചെയ്യാം. നിലവിൽ വെയ്റ്റിംഗ് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾക്ക് ഈ അവസരം ഫീസടക്കാതെ പ്രയോജനപ്പെടുത്താം. കൂടാതെ പുതുതായി അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസ് അടച്ചും കോളേജ് വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 9446600852, 9446600853.

Advertisement
Advertisement