അനധികൃത മുൻഗണനാ കാർഡ്: ജില്ലയിൽ ഈടാക്കിയത് ഒരുകോടിയിലധികം പിഴ

Sunday 23 June 2024 4:05 PM IST

കൊച്ചി: തെറ്റായ വിവരങ്ങൾ നൽകി അനധികൃതമായി മുൻ ഗണനാ റേഷൻ കാർഡ് കൈവശം വച്ചിരുന്നവർക്കുള്ള 'പണി’ തുടർന്ന് സിവിൽ സപ്ലൈസ് വകുപ്പ്. മൂന്ന് വർഷത്തിനിടെ പിഴ ഇനത്തിൽ ഈടാക്കിയത് 1,05,74,063 രൂപ. 2021 മേയ് മുതൽ 2024 ഏപ്രിൽ വരെയുള്ള കണക്കാണിത്.

വിവിധ താലൂക്കുകളിൽ നിന്നായി ഇത്തരം 3230 കാർ‌ഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി. ഓപ്പറേഷൻ 2022 സെപ്തംബർ മുതൽ ഡിസംബർ വരെ നടത്തിയ ഓപ്പറേഷൻ യെല്ലോ പരിശോധനയിലും കൂടാതെ സ്പെഷ്യൽ പരിശോധനയിലുമാണ് നടപടി.

പരാതികളുടെ അടിസ്ഥാനത്തിലും പരിശോധനകളിൽ കണ്ടെത്തിയവരിലും റേഷൻ വാങ്ങാത്തവരിലും നിന്നാണ് പിഴ ഈടാക്കിയത്. പിടികൂടുന്നവരിൽ നിന്ന് അതുവരെ വാങ്ങിയ റേഷൻ ഉത്പനങ്ങളുടെ പൊതുവിപണി വിലയാണ് ഈടാക്കുക. അനർഹരെ സംബന്ധിച്ച വിവരങ്ങൾ അധികൃതരെ അറിയിക്കാം.

നടപടി ഇവർക്കെതിരെ

ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീടുള്ളവർ

നാലു ചക്രവാഹനം സ്വന്തമായുള്ളവർ

25,000 രൂപയിലധികം മാസവരുമാനമുള്ളവർ

 വിദേശത്ത് ജോലിയുള്ളവർ

സർക്കാർ- അർദ്ധ സർക്കാർ,​ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയുള്ളവർ

ഈടാക്കിയ തുക

( സപ്ളൈ ഓഫീസ്, പിടിച്ചെടുത്ത കാർഡ്, ഓപ്പറേഷൻ യല്ലോ, സ്പെഷ്യൽ പരിശോധന, ആകെ പിഴ)

എറണാകുളം സിറ്റി - 34, 131066, 51390, 182456

കൊച്ചി സിറ്റി - 143,178322, 165547, 343869

കണയന്നൂർ-202, 348554, 488601, 837155

കൊച്ചി- 263, 428810, 451000, 879810

ആലുവ-544, 611325, 926052,1537377

പറവൂർ-735, 979642, 1318264,2297906

കുന്നത്തുനാട്-647, 788706, 1739132, 2527838

കോതമംഗലം-354, 257042, 835199, 1092241

മൂവാറ്റുപുഴ-308, 301196, 574215, 875411

ആകെ- 3230, 4024663, 6549400, 10574063

വാട്സാപ്പ്: 9188527301

ടോൾഫ്രീ: 1967.

Advertisement
Advertisement