കോർട്ട് ഫീ വർദ്ധന: റിപ്പോർട്ട് ഹാജരാക്കണം
Monday 24 June 2024 1:01 AM IST
കൊച്ചി: കുടുംബ കോടതിയിലെ ഫീസ് വർദ്ധനയ്‌ക്ക് അടിസ്ഥാനമാക്കിയ ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ട് പരസ്യപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കക്ഷികൾക്ക് ജസ്റ്റിസ് ടി.ആർ. രവി നിർദ്ദേശം നൽകി. ഫീസ് വർധനയ്‌ക്കെതിരെ എറണാകുളം ബാർ അസോസിയേഷൻ നൽകിയ ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. വസ്തുസംബന്ധമായ കേസുകൾ നൽകുന്നതിനും ചെക്ക് കേസുകൾ ഫയൽ ചെയ്യുന്നതിനുമാണ് ഫീസ് കൂട്ടിയത്. മറ്റ് ഫീസുകളിൽ തീരുമാനമെടുക്കാൻ കമ്മിറ്റി സിറ്റിംഗ് നടത്തുകയാണ്.