തീർത്ഥയ്ക്ക് റെക്കാഡ് നേട്ടം

Sunday 23 June 2024 7:36 PM IST

കൊച്ചി: മൂന്നു ഭാഷകളിലായി 27 കവിതകൾ രചിച്ച് ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കോഡിൽ ഇടം നേടി നാലാം ക്ലാസുകാരിയായ തൃപ്പൂണിത്തുറ ശ്രീഗണപതി മഠത്തിൽ തീർത്ഥാ വിവേക്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ കുഞ്ഞുണ്ണി മാഷിന്റെ 51 കവിതകൾ നിറുത്താതെ ചൊല്ലി ഇന്ത്യ ബുക്ക് റെക്കാഡിലും ഏഷ്യ ബുക്ക് ഒഫ് റെക്കാഡിലും ഇടം നേടി ഗ്രാൻഡ്മാസ്റ്റർ പദവി കരസ്ഥമാക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. വിവേക് കെ. വിജയന്റെയും സെന്റ് തെരേസാസ് കോളേജ് അസി. പ്രൊഫ ഡോ. സൗമ്യ വിവേകിന്റെയും മകളാണ്.

Advertisement
Advertisement