കൊച്ചി മെട്രോ ഫുഡ് ഫെസ്റ്റ്

Sunday 23 June 2024 8:19 PM IST

കൊച്ചി: കൊച്ചി മെട്രോയുടെ ഏഴാം വാർഷികം, വാട്ടർ മെട്രോയുടെ ഒന്നാം വാർഷികം എന്നിവയോടനുബന്ധിച്ചുള്ള കൊച്ചി മെട്രോ ഫുഡ് ഫെസ്റ്റിന് കലൂർ മെട്രോ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ തുടക്കമായി. കൊച്ചി മെട്രോ റെയിൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. പ്രോജക്ട്സ് ഡയറക്ടർ ഡോ. റാം നവാസ്, സിസ്റ്റംസ് ഡയറക്ടർ സഞ്ജയ് കുമാർ, ചീഫ് ജനറൽ മാനേജർ ഷാജി ജനാർദ്ദനൻ, ഷമീർ വളവത്ത്, കെ.പി. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. ജൂലായ് മൂന്നിന് സമാപിക്കും. പ്രവേശനം സൗജന്യം. 26ന് നാലിന് കൊച്ചി മെട്രോ എന്ന പ്രമേയത്തിൽ കേക്ക് മേക്കിംഗ് മത്സരം നടക്കും. രജിസ്‌ട്രേഷന്: 9562076779.