മാടവനയിലെ അപകട ജംഗ്ഷൻ!

Sunday 23 June 2024 8:56 PM IST

കൊ​ച്ചി​:​ ​‘​മാ​ട​വ​ന​ ​ജം​ഗ്ഷ​നി​ൽ​ ​ആ​ഴ്ച​യി​ൽ​ ​ഒ​രു​ദി​വ​സ​മെ​ങ്കി​ലും​ ​അ​പ​ക​ട​മു​ണ്ടാ​യി​രി​ക്കും.​ ​ജം​ഗ്ഷ​നി​ൽ​ ​പ്ര​ത്യേ​ക​ ​ശ്ര​ദ്ധ​കൊ​ടു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​പൊ​ലീ​സി​ലും​ ​മ​ര​ട് ​ന​ഗ​ര​സ​ഭ​യ്ക്കും​ ​നി​ര​വ​ധി​ ​പ​രാ​തി​ക​ളും​ ​നി​വേ​ദ​നങ്ങ​ളു​മാ​ണ് ​നാ​ട്ടു​കാ​ർ​ ​ന​ൽ​കി​യി​ട്ടു​ള്ള​ത്.​ ​പ​ക്ഷേ​ ​ഒ​രു​ന​ട​പ​ടി​യും​ ​നാ​ളി​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ല.​ ​അ​പ​ക​ട​ത്തി​ൽ​ ​ജീ​വ​ൻ​ ​പൊ​ലി​യു​മ്പോ​ൾ​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​ദി​വ​സം​ ​സു​ര​ക്ഷ​ ​ശ​ക്ത​മാ​ക്കും.​ ​പി​ന്നെ​യെ​ല്ലാം​ ​പ​ഴ​യ​പ​ടി​യാ​കും​"​. ​മാ​ട​​വന​യി​ലെ​ ​സ്വ​കാ​ര്യ​ ​ക​മ്പ​നി​യി​ലെ​ ​ഡ്രൈ​വ​റും​ ​പ​ന​ങ്ങാ​ട് ​സ്വ​ദേ​ശി​യു​മാ​യ​ ​സ​ന്തോ​ഷി​ന്റെ​ ​വാക്കു​ക​ളി​ലു​ണ്ട് ​മാ​ട​വ​ന​ ​ജം​ഗ്ഷ​നെ​ന്ന​ ​അ​പ​ക​ട​മേ​ഖ​ല​യു​ടെ​ ​യ​ഥാ​ർ​ത്ഥ​ ​മു​ഖം. പ്ര​തി​ദി​നം​ ​പ​തി​നാ​യി​ര​ത്തി​ല​ധി​കം​ ​വാ​ഹ​ന​ങ്ങ​ളാ​ണ് ​മാ​ട​വ​ന​ ​ജം​ഗ്ഷ​നി​ലൂ​ടെ​ ​ക​ട​ന്നു​പോ​കു​ന്ന​ത്.​ ​സി​ഗ്ന​ലു​ക​ൾ​ ​കാ​ര്യ​ക്ഷ​മ​മാ​ണെ​ങ്കി​ലും​ ​അ​പ​ക​ട​ങ്ങ​ൾ​ക്ക് ​കു​റ​വി​ല്ല.​ ​നീ​ണ്ടു​നി​വ​ർ​ന്നു​ ​കി​ട​ക്കു​ന്ന​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​അ​മി​ത​വേ​ഗ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ,​ ​സി​ഗ്ന​ൽ​ ​ശ്ര​ദ്ധി​ക്കാ​തെ​ ​മു​ന്നോ​ട്ടു​പോ​കു​ന്ന​താ​ണ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടു​ള്ള​ ​അ​പ​ക​ട​ങ്ങ​ൾ​ക്കെ​ല്ലാം​ ​കാ​ര​ണം. ഒ​ടു​വി​ലെ​ ​അ​ന്ത​ർ​സം​സ്ഥാ​ന​ ​ബ​സ് ​മ​റി​ഞ്ഞ​തി​ന്റെ​ ​കാ​ര​ണ​വും​ ​അ​മി​ത​വേ​ഗ​മാ​യി​രു​ന്നു.​ ​‘​വൈ​റ്റി​ല​യി​ലും​ ​ഇ​ട​പ്പ​ള്ളി​യി​ലും​ ​ടൈ​മ​ർ​ ​സം​വി​ധാ​ന​മു​ള്ള​ ​സി​ഗ്ന​ലു​ക​ളാ​ണ് ​സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.​ ​മാ​ട​വ​ന​ ​ജം​ഗ്ഷ​നി​ലേ​ത് ​സാ​ധാ​ര​ണ​ ​സി​ഗ്ന​ലാ​ണ്.​ ​ ടൈ​മ​ർ​ ​സം​വി​ധാ​ന​മു​ള്ള​ ​സി​ഗ്നാ​ലാ​ണെ​ങ്കി​ൽ​ ​അ​പ​ക​ട​ങ്ങ​ൾ​ ​ഒ​രു​പ​രി​ധി​വ​രെ​ ​കു​റ​യ്ക്കും.​ ​ഓ​ട്ടോ​റി​ക്ഷാ ​തൊ​ഴി​ലാ​ളി​ ​രാ​ജേ​ഷ് ​നി​ർ​ദ്ദേ​ശം​ ​മു​ന്നോ​ട്ടു​വ​ച്ചു.

 അമിതവേഗവും മറ്റ് നിയമലംഘനങ്ങളും

ആലപ്പുഴ ഭാഗത്ത് നിന്ന് വാഹനങ്ങൾക വലത്തേയ്ക്ക് തിരിഞ്ഞ് ലേക്ക് ഷോർ ആശുപത്രിയി ഭാഗത്തേയ്ക്ക് പ്രവേശനമില്ല. പക്ഷേ നിയമം കാറ്റിൽപ്പറത്തി ഇതുവഴി യാത്ര നിർബാധം തുടരുകയാണ്. വൈറ്റില ഭാഗത്ത് നിന്ന് അമിതവേഗത്തിൽ ആലപ്പുഴയിലേക്ക് പോകുന്ന വാഹനങ്ങൾ, നിയമംലംഘിച്ച് കടന്നുവരുന്ന വാഹനങ്ങളിലേക്ക് ചെന്നിടിക്കുകയാണ്. അപ്രതീക്ഷിതമായി മുന്നിലെത്തുന്ന വാഹനം കാണുമ്പോൾ വെട്ടിച്ചുമാറ്റാനുള്ള ശ്രമങ്ങളും അപകടങ്ങൾക്ക് വഴിവയ്ക്കാറുണ്ട്.

 കൂടുതൽ പൊലീസുകാർ

ട്രാഫിക് സുരക്ഷയ്ക്കായി ഹോംഗാർഡിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥന്റെ വാക്കുകൾ ആരുംചെവിക്കൊള്ളാറില്ലെന്ന് നാട്ടുകാർ സാക്ഷിപ്പെടുത്തുന്നു. അതേസമം, മാടവന ജംഗ്ഷനിൽ ട്രാഫിക് സുരക്ഷ കാര്യക്ഷമമാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ പൊലീസുകാരെ ചുമതലപ്പെടുത്തും.

മാ​ട​വ​ന​യി​ലെ​ ​അ​പ​ക​ട​ങ്ങ​ൾ: കാ​ര​ണം​ ​പ​ഠി​ക്കാ​ൻ​ ​എം.​വി.​ഡി

കൊ​ച്ചി​:​ ​മാ​ട​വ​ന​ ​ജം​ഗ്ഷ​നി​ലു​ണ്ടാ​കു​ന്ന​ ​അ​പ​ക​ട​ങ്ങ​ളു​ടെ​ ​കാ​ര​ണം​ ​ക​ണ്ടെ​ത്തി​ ​പ്ര​ശ്ന​ ​പ​രി​ഹാ​രം​ ​കാ​ണാ​ൻ​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​ഇ​റ​ങ്ങു​ന്നു.​ ​അ​ന്ത​ർ​സം​സ്ഥാ​ന​ ​സ​ർ​വീ​സ് ​ബ​സ് ​സി​ഗ്ന​ൽ​ ​പോ​സ്റ്റി​ലി​ടി​ച്ച് ​മ​റി​ഞ്ഞ് ​ബൈ​ക്ക് ​യാ​ത്രി​ക​ൻ​ ​ദാ​രു​ണ​മാ​യി​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ,​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​എ​ത്തി​യ​ ​എം.​വി.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​മു​ന്നി​ൽ​ ​നി​ന്ന​ ​നാ​ട്ടു​കാ​രി​ൽ​ ​നി​ന്ന് ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ചു. ജം​ഗ്ഷ​നി​ൽ​ ​അ​ടി​ക്ക​ടി​ ​അ​പ​ക​ട​ങ്ങ​ൾ​ ​ന​ട​ക്കു​ന്ന​താ​യി​ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ​ന​ട​പ​ടി.​ ​"​മേ​ഖ​ല​യി​ൽ​ ​പ​തി​വാ​യി​ ​അ​പ​ക​ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​ന്ന​താ​യി​ ​നാ​ട്ടു​കാ​ർ​ ​പ​ങ്കു​വ​ച്ചു.​ ​ഇ​ക്കാ​ര്യം​ ​വി​ശ​ദ​മാ​യി​ ​പ​ഠി​ക്കാ​നാ​ണ് ​തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്"​ ​എം.​വി.​ഡി​ ​വൃ​ത്ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു. ​ ​അ​പ​ക​ട​കാ​ര​ണം​ ​ക​ണ്ടെ​ത്തും ബ​സ് ​അ​പ​ക​ട​ത്തി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​കാ​ര​ണം​ ​ക​ണ്ടെ​ത്തി​യ​ ​ശേ​ഷ​മാ​കും​ ​ബ​സു​ട​മ​യ്ക്കും​ ​ഡ്രൈ​വ​ർ​ക്കു​മെ​തി​രെ​ ​എം.​വി.​ഡി​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​ക.​ ​ബ​സി​ന്റെ​ ​ട​യ​റു​ക​ൾ​ ​മോ​ശ​മാ​യി​രു​ന്നോ​ ​സ്പീ​ഡ്ഗ​വ​ർ​ണ​ർ​ ​ഘ​ടി​പ്പി​ച്ചി​രു​ന്നോ​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ളും​ ​പ​രി​ശോ​ധി​ക്കും.​ ​തു​ട​ർ​ന്ന് ​സ​മ​ഗ്ര​ ​റി​പ്പോ​ർ​ട്ട് ​ത​യ്യാ​റാ​ക്കി​ ​വ​കു​പ്പ് ​മേ​ധാ​വി​ക്ക് ​കൈ​മാ​റും.