യാത്രയയപ്പും പഠന ക്ലാസും 

Monday 24 June 2024 12:05 AM IST
യാത്രയയപ്പും പഠനക്ലാസും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേരളബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി സർവ്വീസിൽ നിന്നും വിരമിച്ച സംഘടനാ മെമ്പർമാർക്ക് യാത്രയയപ്പും ഡിജിറ്റൽ ബാങ്കിംഗ് സംബന്ധിച്ച് ജീവനക്കാർക്ക് ക്ലാസ്സും സംഘടിപ്പിച്ചു. എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കെ. അശോകൻ, വി. നാരായണൻ നായർ, എ.വി. ഹരിദാസ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. തുടർന്ന് ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ എന്ന വിഷയത്തിൽ മിഥുൻ കണ്ണൂർ ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് കെ.വി. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. ബെഫി ജില്ലാ സെക്രട്ടറി കെ. രാഘവൻ, എ.കെ ആശ, കെ. അനീഷ് കുമാർ, ടി. സുകുമാരൻ, ബി.സി ലീന എന്നിവർ സംസാരിച്ചു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി. രാജൻ സ്വാഗതവും എം. വിജയൻ നന്ദിയും പറഞ്ഞു.