ഉദയനഗറിൽ വനമഹോത്സവം

Monday 24 June 2024 12:10 AM IST
ഉദയനഗര്‍ വനമഹോത്സവത്തില്‍ വിദ്യാര്‍ത്ഥികളടക്കം തൈ നടുന്നു

കാഞ്ഞങ്ങാട്: പുല്ലൂർ ഉദയനഗറിൽ വനമഹോത്സവത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു. ഊങ്ങ്, ചമത, വേങ്ങ, താന്നി, കൂവളം, പുളി, നെല്ലി, പേരാൽ, കൊന്ന തൈകളാണ് നട്ടത്. നാട്ടുകാരും സമീപത്തെ ഉദയനഗർ ഹൈസ്കൂൾ, പുല്ലൂർ ഗവ. ഐ.ടി.ഐ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും ചേർന്ന് ദേവസ്ഥാനത്തിന്റെ പറമ്പിൽ ഒഴിഞ്ഞ ഇടങ്ങളിലെല്ലാം വൃക്ഷത്തൈകൾ നട്ടു. തൈകൾക്ക് വേലിയൊരുക്കാനും സംരക്ഷിക്കാനും ദേവസ്ഥാനം ഭരണസമിതി മുൻകൈ എടുക്കുമെന്ന് ദേവസ്ഥാന കമ്മിറ്റി പ്രസിഡന്റ് പി. പരമേശ്വരൻ പറഞ്ഞു. വൃക്ഷത്തൈ നടീലിന് ദേവസ്ഥാനം സെക്രട്ടറി പി. കൃഷ്ണൻ, കെ.പി. ഗംഗാധരൻ, പി. കുഞ്ഞമ്പുനായർ, വി. ചന്തുക്കുട്ടി, വി. സുനിൽകുമാർ, പി. ബാലകൃഷ്ണൻ, ഉദയനഗർ ഹൈസ്കൂൾ സീഡ് കോർഡിനേറ്റർ കെ.എം. ഗീത, പുല്ലൂർ ഗവൺമെന്റ് ഐ.ടി.ഐ പ്രിൻസിപ്പാൾ കെ.വി. സുനിൽ. യു. സജിത്ത് എന്നിവർ നേതൃത്വം നൽകി.