സി.പി.​ഐ ദേശീയ കൗൺസിൽ അംഗം എൻ. ചിദംബരം നിര്യാതനായി

Monday 24 June 2024 12:03 AM IST

തിരുവനന്തപുരം: സി.പി.​ഐ ദേശീയ കൗൺസിൽ അംഗം എൻ. ചിദംബരം (രവി-74 ,റിട്ടയേഡ് എക്ണോമിക് ടൈംസ് ) ഡൽഹിയിൽ നിര്യാതനായി. ഗാന്ധാരി അമ്മൻ​ കോവിൽ (ജി.എൻ.ആർ.എ-13) ടി.സി 25/43(1) ​‘ഗോകുല’ത്തിൽ പരേതനായ സി.നടരാജ പിള്ളയുടേയും ഗോമതി അമ്മാളിന്റെയും മകനാണ്​. സംസ്​കാരം ഇന്ന് രാവിലെ പത്തിന്​ തൈക്കാട്​ ശാന്തികവാടത്തിന്​ സമീപത്തെ സമുദായ ശ്​മശാനത്തിൽ നടക്കും. സഹോദരങ്ങൾ: എൻ.സരസ്വതി അമ്മാൾ (ഗാന്ധാരി അമ്മൻ​കോവിൽ), ജി.ഉമാദേവി (കുളച്ചൽ), എൻ.ശിവപ്രസാദ്​ (വഴുതക്കാട്​), എൻ.രാജ്​മോഹൻ (ചെന്നൈ), എൻ.ചന്ദ്രശേഖരൻ (കോഴിക്കോട്​), എൻ.ഗിരീഷ്​കുമാർ (ബംഗളുരു).

Advertisement
Advertisement