ഉന്നത വിജയികളെ അനുമോദിച്ചു
Monday 24 June 2024 12:07 AM IST
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് എ ക്ലാസ് മെമ്പർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കാസർകോട് സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ വി. ചന്ദ്രൻ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. ബാങ്ക് പ്രസിഡന്റ് വി.വി വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എൽ.കെ യൂസഫ്, ഭരണസമിതിയംഗം സി. രവി, വിദ്യാർത്ഥികളായ ദേവനന്ദ, നീരജ, ആര്യ, ഫാത്തിമത്ത് നജ സംസാരിച്ചു. മാനേജിംഗ് ഡയറക്ടർ കെ. ശശി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സേതുമാധവൻ നന്ദിയും പറഞ്ഞു. ബാങ്ക് ഡയറക്ടർമാരായ യു.കെ രാജൻ, പി. സുബ്രഹ്മണ്യൻ, അസീസ് കൂലേരി, ടി. അജിത, ഹാജറ, ഫാത്തിമ സലാം, വി.കെ ബീന സംബന്ധിച്ചു.