വിജയോത്സവം

Monday 24 June 2024 1:17 AM IST
മേലാർകോട് മണ്ഡലം ജവഹർ ബാലമഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിജയോത്സവം ഡോ. പി.സരിൻ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റലഞ്ചേരി: മേലാർകോട് മണ്ഡലം ജവഹർ ബാലമഞ്ചിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,​ പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന വിജയോത്സവം ഡോ. പി.സരിൻ ഉദ്ഘാടനം ചെയ്തു. ജവഹർ ബാലമഞ്ച് ജില്ലാ ചെയർമാൻ ശ്രീനാഥ് മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗവും ജവഹർ ബാല മഞ്ച് മേലാർകോട് മണ്ഡലം ചെയർമാനുമായ സി.മുരളീധരൻ അദ്ധ്യക്ഷനായി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ചെല്ലക്കുട്ടി, പഞ്ചായത്ത് അംഗങ്ങളായ സുരേഷ്, അജിത, റാണി, ജവഹർ ബാല മഞ്ച് ഭാരവാഹികളായ സിജോ ജോൺ, വിനോദ് എന്നിവർ സംസാരിച്ചു.