വായനാ പക്ഷാചരണം
Monday 24 June 2024 1:19 AM IST
കൊല്ലങ്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊല്ലങ്കോട് ബ്ലോക്ക് കമ്മിറ്റിയും കൊച്ചപ്പൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച വായനാ പക്ഷാചരണം മാദ്ധ്യമ പ്രവർത്തകനും റിട്ട. അദ്ധ്യാപകനുമായ എൻ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. വർത്തമാന കാലഘട്ടത്തിലെ വായന എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യ പ്രഭാഷണവും നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് കെ.വിജയൻ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് എ.രാമചന്ദ്രൻ, സെക്രട്ടറി കെ.കൃഷ്ണൻ, ഭാരവാഹികളായ പി.രാജേശ്വരി, എം.കലാധരൻ, കെ.രാമൻ എന്നിവർ സംസാരിച്ചു.