ടി.പി.ശ്രീനിവാസന്റെ പുസ്തകം പ്രകാശിപ്പിച്ചു

Monday 24 June 2024 12:46 AM IST
TP

തിരുവനന്തപുരം : മുൻ അംബാസിഡർ ടി. പി. ശ്രീനിവാസന്റെ ലേഖനങ്ങളുടെ സമാഹാരമായ ദി ഗോൾഡൻ ട്രഷറി ഓഫ് ടി. പി. ശ്രീനിവാസൻ ഡിപ്ലോമസി ലിബറേറ്റഡ് പ്രകാശനം ചെയ്തു. ഹോട്ടൽ ഹൈസിന്തിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന് ആദ്യപതിപ്പ് കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ഡോ.ടി.പി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.

വിംഗ് കമാൻഡർ രാഗശ്രീ.ഡി.നായരാണ് പുസ്തകം എഡിറ്റ് ചെയ്തത്. ഇന്ത്യയിലും വിദേശത്തുമായി വിവിധ കാലഘട്ടങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട 100 എണ്ണമാണ് പുസ്തകത്തിലുള്ളത്. സിവിൽ സർവീസ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ പ്രയോജനകരമാകുന്ന തരത്തിൽ വിവിധ മേഖലകളെ പരാമർശിക്കുന്ന ലേഖനങ്ങളാണിവ.

80 -ാം പിറന്നാൾ ആഘോഷിക്കുന്ന ടി.പി.ശ്രീനിവാസനെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊന്നാടയണിയിച്ചു. ശ്രീനിവാസന്റെ മകൻ പ്രൊഫ. ശ്രീനാഥ് ശ്രീനിവാസൻ കൊണാർക്ക് പബ്ലിക്കേഷൻസ് എം.ഡി കെ.പി.ആർ.നായർ ചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്‌കൂൾ മാനേജിംഗ് ട്രസ്റ്റി ടി. സതീഷ്‌കുമാർ, പ്രിൻസിപ്പൽ എസ്.പുഷ്‌പവല്ലി തുടങ്ങിയവർ പങ്കെടുത്തു. കൊണാർക്ക് പബ്ലിഷേഴ്സാണ് പ്രസാധകർ.