പി.എസ്.സി: അറിയിപ്പുകൾ

Monday 24 June 2024 1:20 AM IST

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

പാലക്കാട് ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (നേരിട്ടുള്ള നിയമനം, തസ്തികമാറ്റം മുഖേന,എൻ.സി.എ.) തസ്തികയിലേക്ക് 2024 ജൂൺ 26 മുതൽ ജൂലൈ 4 വരെ രാവിലെ 5.30ന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,എറണാകുളം,കോഴിക്കോട്, വയനാട് ജില്ലകളിലായി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും (പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവയ്ക്കപ്പെട്ടത്). ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം സ്വന്തം ചെലവിൽ അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് എത്തിച്ചേരണം. നിശ്ചിത സമയത്തിനുശേഷം എത്തുന്നവരെ യാതൊരു കാരണവശാലും ശാരീരിക അളവെടുപ്പിനും കായികക്ഷമതാ പരീക്ഷയ്ക്കും പങ്കെടുപ്പിക്കുന്നതല്ല. തിരുവനന്തപുരം ജില്ലയിൽ ജൂൺ 26, 27, 28, ജൂലൈ 1, 2, 3 തീയതികളിൽ കേശവദാസപുരം എം.ജി. കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തുന്ന ശാരീരിക അളവെടുപ്പിലും കായികക്ഷമതാ പരീക്ഷയിലും യോഗ്യത നേടുന്നവർക്ക് അതേ ദിവസം രാവിലെ 11.00 മണിക്ക് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ (മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ) പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തശേഷം സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകേണ്ടതാണ്.


അഭിമുഖം

വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ് 2/ഡെമോൺസ്‌ട്രേറ്റർ ഇൻ സിവിൽ എഞ്ചിനീയറിങ് (കാറ്റഗറി നമ്പർ 681/2022) തസ്തികയിലേക്ക് 2024 ജൂൺ 26, 27,28, ജൂലൈ 3, 4,5 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം,എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അഭിമുഖത്തിന് മൂന്ന് ദിവസം മുൻപ് വരെ അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546324).
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ മെഡിസിൻ (നേരിട്ടുളള നിയമനം,എൻ.സി.എ. ഒഴിവുകൾ) (കാറ്റഗറി നമ്പർ 344/2023, 354/2023, 355/2023, 356/2023, 357/2023) തസ്തികയിലേക്ക് 2024 ജൂൺ 26,27,28 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്മ്യൂണിറ്റി മെഡിസിൻ (കാറ്റഗറി നമ്പർ 350/2023) തസ്തികയിലേക്ക് 2024 ജൂൺ 28, ജൂലൈ 4, 5 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12.00 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).


കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 517/2021) തസ്തികയിലേക്ക് 2024 ജൂലൈ 3ന് രാവിലെ 8.00 മണിക്കും 10.00 മണിക്കും പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധനയും അഭിമുഖവും (ഒന്നാംഘട്ടം) നടത്തും. ഒന്നാംഘട്ട ബാച്ചിൽ ഉൾപ്പെട്ടവർക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. സംശയനിവാരണത്തിനായി എൽ.ആർ. 2 വിഭാഗവുമായി ബന്ധപ്പെടണം (0471 2546434).


കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഡെയറി കെമിസ്റ്റ്/ഡെയറി ബാക്ടീരിയോളജിസ്റ്റ്/ഡെയറി മൈക്രോബയോളജിസ്റ്റ് (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 109/2022) തസ്തികയിലേക്ക് 2024 ജൂലൈ 3, 4 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം,എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി സി.എസ്. വിഭാഗവുമായി ബന്ധപ്പെടണം (0471 2546442).


ഒ.എം.ആർ. പരീക്ഷ

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് റെക്കോർഡിസ്റ്റ്/ റെക്കോർഡിങ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 251/2023, 436/2023) തസ്തികയിലേക്ക് 2024 ജൂൺ 27ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇൻഫർമേഷൻ ടെക്‌നോളജി - ഗവൺമെന്റ് പോളിടെക്നിക്കുകൾ (കാറ്റഗറി നമ്പർ 239/2023) തസ്തികയിലേക്ക് 2024 ജൂലൈ 5 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കേണ്ടതാണ്.


ആർഹതാനിർണ്ണയ പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു

സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിലേയും പ്രൈവറ്റ് കോളേജുകൾ,പ്രൈവറ്റ് എഞ്ചിനീയറിങ് കോളേജുകൾ, പ്രൈവറ്റ് പോളിടെക്നിക്കുകൾ,സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, എയ്ഡഡ് സ്‌കൂളുകൾ, പ്രൈവറ്റ് ആയുർവേദ കോളേജുകൾ എന്നിവിടങ്ങളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് തസ്തികമാറ്റം മുഖേന അറ്റൻഡർ ആകുന്നതിനുള്ള അർഹതാനിർണ്ണയ പരീക്ഷയുടെ വിജ്ഞാപനം (കാറ്റഗറി നമ്പർ 187/2024) പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജൂലൈ 10 രാത്രി 12.00 മണിവരെ.

Advertisement
Advertisement