ഒളിമ്പിക് ദിനാഘോഷം

Monday 24 June 2024 12:44 AM IST

പത്തനംതിട്ട : ഇന്റർനാഷണൽ ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കോന്നി ആനക്കൂട് ജംഗ്ഷനിൽ നിന്ന് തുടങ്ങിയ ദീപശിഖാ പ്രയാണം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാ, റോബിൻ വിളവിനാൽ, ബിജു.ആർ , അഭിലാഷ്.വി ,ശ്രീലാൽ വെട്ടൂർ എന്നി​വർ നേതൃത്വം നൽകി.