ജൂൺ 23 ഇനി സാഹിത്യനഗര ദിനം

Monday 24 June 2024 12:44 AM IST
sahithya

കോഴിക്കോട് : സാഹിത്യ നഗരമായി കോഴിക്കോടിനെ യുനെസ്‌കോ തെരഞ്ഞെടുത്തതിന്റെ പ്രഖ്യാപനം നടത്തിയ ജൂൺ 23ന് ഇനി സാഹിത്യ നഗര ദിനമായി ആചരിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. സാഹിത്യ നഗര പ്രഖ്യാപനം നടത്തിയ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മേയർ. എല്ലാ വർഷവും ഇതിന്റെ ഭാഗമായി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയും സമഗ്ര സംഭാവനയ്ക്കും യുവ, സത്രീ എഴുത്തുകാർക്കും കുട്ടി എഴുത്തുകാർക്കും തുടങ്ങി ആറ് പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യുമെന്ന് മേയർ പറഞ്ഞു. കോഴിക്കോടിന്റെ ചരിത്രവും സാംസ്കാരിക സാഹിത്യ പൈതൃകം ഓർമ്മിപ്പിക്കുന്ന ഗാനം ആലപിച്ചാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി സംസാരിച്ചത്. നഗരത്തിൽ കലാഗ്രാമം നിർമ്മിക്കാൻ ആഗ്രഹിക്കുന്നതായും മേയറുടെയും നഗരസഭയുടെയും പിന്തുണ ഇതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 കോഴിക്കോട് ആത്മാവുള്ള നഗരം : മന്ത്രി എം.ബി. രാജേഷ്

കോഴിക്കോട്: ആത്മാവുള്ള നഗരത്തിന് ലഭിച്ച അംഗീകാരമാണ് കോഴിക്കോടിന്റെ സാഹിത്യ നഗരപദവിയെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. യുനസ്കോ സാഹിത്യനഗരി പദവി കോഴിക്കോടിന് ലഭിച്ചതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.

മാനവികതയുടെയും സത്യസന്ധതയുടെയും ചരിത്രമാണ് കോഴിക്കോടിനുള്ളത്. ഇതിൽ നിന്നാണ് സാഹിത്യവും കലയുമെല്ലാം പിറന്നത്. സാഹ്യത്യകാരന്മാർക്ക് അഭയകേന്ദ്രവും അക്ഷയഖനിയുമായി കോഴിക്കോട് മാറി. ഇവിടെ എത്തുന്നവർക്ക് തിരിച്ചുപോവണമെന്ന് തോന്നാറില്ല. നാട്യങ്ങളില്ലാത്ത മനുഷ്യരാണിവിടെയുള്ളത്. ലോകത്തിന് ലണ്ടൻ എന്നതുപോലെയാണ് കേരളത്തിന് കോഴിക്കോട്. എല്ലാവരെയും സ്വീകരിക്കുന്നതാണ് ഇവിടുത്തുകാരുടെ പാരമ്പര്യം. നൂറ്റാണ്ടുകളുടെ ചരിത്രത്തിന് അവകാശപ്പെട്ടത് കൂടിയാണ് സാഹിത്യ നഗര പദവി. അതിനെ ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയണം. ചെറിയ നഗരമാണെങ്കിലും കോഴിക്കോടിന്റെ സവിശേഷത ബോദ്ധ്യപ്പെടുത്താൻ സാധിച്ചത് കൊണ്ടുകൂടിയാണ് സാഹിത്യ നഗരപദവി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ ​പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് ​എം.​ടി പ​ങ്കെ​ടു​ക്കു​ന്ന​ത് ​കൊ​ണ്ട​ല്ല​:​ ​ ​മ​ന്ത്രി

കോ​ഴി​ക്കോ​ട്:​ ​കോ​ഴി​ക്കോ​ടി​ന് ​യു​നെ​സ്കോ​യു​ടെ​ ​സാ​ഹി​ത്യ​ ​ന​ഗ​ര​ ​പ​ദ​വി​ ​ല​ഭി​ച്ച​തി​ന്റെ​ ​പ്ര​ഖ്യാ​പ​ന​ച​ട​ങ്ങി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​ങ്കെ​ടു​ക്കാ​ത്ത​തി​ൽ​ ​വി​ശ​ദീ​ക​ര​ണ​വു​മാ​യി​ ​മ​ന്ത്രി​ ​എം.​ബി.​ ​രാ​ജേ​ഷ്.​ ​എം.​ടി.​ ​വാ​സു​ദേ​വ​ൻ​നാ​യ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ച​ട​ങ്ങാ​യ​തി​നാ​ലാ​ണ് ​ശ​നി​യാ​ഴ്ച​ ​ജി​ല്ല​യി​ലു​ണ്ടാ​യി​ട്ടും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്ന​ ​ആ​രോ​പ​ണം​ ​ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ​വി​ശ​ദീ​ക​ര​ണ​വു​മാ​യി​ ​മ​ന്ത്രി​ ​രം​ഗ​ത്തെ​ത്തി​യ​ത്.​ ​ആ​രോ​പ​ണം​ ​ശ​രി​യ​ല്ലെ​ന്നും​ ​എം.​ടി​യെ​പോ​ലെ​ ​ഒ​രാ​ളെ​ ​ക​രു​വാ​ക്കി​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്ക​രു​തെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​യു.​ഡി.​എ​ഫി​ന്റെ​ ​സ​ങ്കു​ചി​ത​ ​താ​ത്പ​ര്യ​മാ​ണ് ​ആ​രോ​പ​ണ​ത്തി​ന്റെ​ ​പി​ന്നി​ലെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

​ ​വേ​ദി​യി​ലി​രി​ക്കാ​തെ​ ​യു.​ഡി.​എ​ഫ്

ശ​നി​യാ​ഴ്ച​ ​കോ​ഴി​ക്കോ​ട് ​ന​ഗ​ര​ത്തി​ലെ​ത്തി​യി​ട്ടും​ ​സാ​ഹി​ത്യ​ന​ഗ​രം​ ​പ്ര​ഖ്യാ​പ​ന​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​ത്ത​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​ല​പാ​ട് ​ധാ​ർ​ഷ്ട്യ​വും​ ​കോ​ഴി​ക്കോ​ട്ടെ​ ​സാം​സ്‌​കാ​രി​ക,​പൊ​തു​ ​സ​മൂ​ഹ​ ​സ​മൂ​ഹ​ത്തെ​ ​അ​പ​മാ​നി​ക്ക​ലു​മാ​ണെ​ന്ന് ​ആ​രോ​പി​ച്ച​ ​യു.​ഡി.​എ​ഫ് ​കൗ​ൺ​സി​ല​ർ​മാ​ർ​ ​ച​ട​ങ്ങി​നെ​ത്തി​യെ​ങ്കി​ലും​ ​വേ​ദി​യി​ലി​രു​ന്നി​ല്ല.​ ​യു.​ഡി.​എ​ഫ് ​കൗ​ൺ​സി​ൽ​ ​പാ​ർ​ട്ടി​ ​ലീ​ഡ​ർ​ ​കെ.​സി.​ ​ശോ​ഭി​ത​ ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​യു.​ഡി.​എ​ഫ് ​കൗ​ൺ​സി​ല​ർ​മാ​ർ​ ​വേ​ദി​യി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ന്നു.​ ​മു​ഖ്യ​മ​ന്ത്രി​ ​സാ​ഹി​ത്യ​കാ​ര​ൻ​ ​എം.​ടി​ ​വാ​സു​ദേ​വ​ൻ​ ​നാ​യ​രു​മാ​യി​ ​വേ​ദി​ ​പ​ങ്കി​ടാ​ത്ത​ത് ​അ​ദ്ദേ​ഹ​ത്തോ​ടു​ള്ള​ ​പ്ര​തി​കാ​ര​ ​ന​ട​പ​ടി​യാ​ണെ​ന്ന് ​യു.​ഡി.​എ​ഫ് ​ആ​രോ​പി​ച്ചു.​ ​കേ​ര​ള​ ​ലി​റ്റ​റേ​ച്ച​ർ​ ​ഫെ​സ്റ്റി​വ​ൽ​ ​ച​ട​ങ്ങി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​വി​മ​ർ​ശി​ച്ച​ ​എം.​ടി​യോ​ടു​ള്ള​ ​പ്ര​തി​കാ​ര​ ​നി​ല​പാ​ടു​കൊ​ണ്ടാ​ണ് ​പ​രി​പാ​ടി​യി​ൽ​ ​നി​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വി​ട്ടു​നി​ന്ന​ത്. യു​നെ​സ്‌​കോ​ ​പ്ര​ഖ്യാ​പി​ച്ച​ ​സാ​ഹി​ത്യ​ന​ഗ​ര​ ​പ​ദ​വി​ക്ക് ​കോ​ഴി​ക്കോ​ട് ​അ​ർ​ഹ​ത​ ​നേ​ടി​യി​ട്ട് ​ഒ​രു​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​കാ​ത്തി​രു​ന്ന​തി​നാ​ലാ​ണ് ​ലോ​ഗോ​ ​പ്ര​കാ​ശ​ന​വും​ ​വ​ജ്ര​ ​ജൂ​ബി​ലി​ ​സ​മ്മാ​ന​ദാ​ന​ ​സ​മ​ർ​പ്പ​ണ​വും​ ​നീ​ണ്ടു​പോ​യ​തെ​ന്ന് ​യു.​ഡി.​എ​ഫ് ​ആ​രോ​പി​ച്ചി​രു​ന്നു.