ഡോ.ശ്യാമപ്രസാദ് മുഖർജി സ്മൃതിദിനം
Monday 24 June 2024 12:50 AM IST
അടൂർ : ബി.ജെ.പി അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. അനുസ്മരണ യോഗം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ബിനുമോൻ ഉദ്ഘാടനം ചെയ്തു. അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.അരുൺ താന്നിക്കൽ, രൂപേഷ് അടൂർ, സുനിൽ മാവേലി, മാത്യൂസ് പടിപ്പുരയ്ക്കൽ, അനിൽ ചെന്താമരവിള, ബി.സച്ചിൻ, ഗോപൻ മിത്രപുരം, സദാശിവൻ നായർ, സതീശൻ നായർ, അനിൽ മാവിള, രാജീവ്, പ്രദീപ് കുമാർ, അനിയൻ കുഞ്ഞ്, രതീഷ്, സജീവ്.എസ്, വേണുക്കുറുപ്പ്, സാംകുട്ടി, മഹേഷ്.ജി എന്നിവർ സംസാരിച്ചു.