പുത്തൂർ മാറനാട് പള്ളിയിൽ ഓർമ്മപ്പെരുന്നാൾ
Sunday 23 June 2024 11:51 PM IST
കൊട്ടാരക്കര: പുത്തൂർ മാറനാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ പത്രോസ് പൗലോസ് ശ്ളീഹാമാരുടെ ഓർമ്മ പെരുന്നാളിനും കൺവൻഷനും കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ദിവന്നാസിയോസ് കൊടിയേറ്റി. പെരുന്നാൾ ആഘോഷങ്ങൾ 29ന് സമാപിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രപ്പോലീത്ത, ഡോ. യൂഹാനോൻ മാർ ദിയസ് കോറോസ് മെത്രാപ്പൊലീത്ത, എം.വൈ. തോമസ് കുട്ടി മാർ എപ്പിസ്കോപ്പ, സി. ജോൺ പണിക്കർ കോർ എപ്പിസ്കപ്പ, ഫാ. ഡാനിയേൽ തോമസ്, ഫാ. ബേസിൽ ജെ.പണിക്കർ, ഫാ. ക്രിസ്റ്റി ജോസഫ്, ഫാ. ഡാനിയേൽ ബേബി എന്നിവർ നേതൃത്വം നൽകും.