എൻഡോവ്മെന്റ് വിതരണംചെയ്തു

Monday 24 June 2024 12:59 AM IST
പാറമ്മൽ ഗ്രന്ഥാലയം സംഘടിപ്പിച്ച പ്രതിഭ സംഗമവും എൻഡോവ്മെൻ്റ് വിതരണവും പി അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു .

​രാമനാട്ടുകര: പാറമ്മൽ ഗ്രന്ഥാലയം ആൻ‌ഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ എ.വി ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്മാരക​ എൻഡോവ്മെന്റ് വിതരണവും പ്രതിഭകൾക്ക് ഉപഹാര സമർപ്പണവും നടത്തി. ഫറോക്ക് ജി.എം യു.പി സ്കൂൾ റിട്ട. പ്രധാനദ്ധ്യാപകൻ പി​. അബൂബക്കർ ഉദ്ഘാടനം ചെയ്തു . ടി മോഹൻദാസൻ മുഖ്യപ്രഭാഷണം നടത്തി എ. വി​. അനിൽകുമാർ പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി . ലൈബ്രറി പ്രസിഡന്റ് എ.രാധ അദ്ധ്യക്ഷത വഹിച്ചു. പി.കെ വിനോദ് കുമാർ , പി സുബ്രഹ്മണ്യൻ , എം സിദ്ധാർത്ഥ് ,എ വി വിജയൻ ,ബാബു പട്ടത്താനം ,പി.അനൈന ,എം.രാഹുൽ ,പി.ശ്രീവിഷ്ണു പ്രസംഗിച്ചു. പി.അബൂബക്കർ നൽകിയ പുസ്തകങ്ങൾ ഇ പി പവിത്രൻ ഏറ്റുവാങ്ങി.