ഡോ.എം.എസ്.സുനിലിന്റെ 311 -ാമത് സ്‌നേഹഭവനം
Monday 24 June 2024 12:04 AM IST
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതർക്ക് നൽകുന്ന 311 ാംമത് സ്‌നേഹഭവനം അടിമാലി മച്ചിപ്ലാവിൽ പ്ലാക്കിതടത്തിൽ ബിന്ദു ഷൈജുവിനും രണ്ട് കുട്ടികൾക്കുമായി ഡൽഹി സ്വദേശി മാത്യുവിന്റെയും മേരിയുടെയും സഹായത്താൽ നിർമ്മിച്ചു നൽകി. താക്കോൽദാനവും ഉദ്ഘാടനവും ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് നിർവഹിച്ചു. ബോസ് - ഗ്രേസി ദമ്പതികൾ നൽകിയ നാല് സെന്റ് ഭൂമിയിൽ രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീടാണ് പണിതത്. കെ.പി.ജയലാൽ, പി.എം.ബേബി , പി.ഐ.ബോസ്, ഗ്രേസി ബോസ്.പി, ഐ.സാബു എന്നിവർ പ്രസംഗിച്ചു.