സഭാ തർക്കം പരിഹരിക്കണം
Monday 24 June 2024 12:04 AM IST
കോഴിക്കോട്: നൂറ്റാണ്ടിലധികം പഴക്കമുള്ള ഓർത്തഡോക്സ് യാക്കോബായ സഭാ തർക്കം നിയമനിർമ്മാണം നടത്തി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ജില്ലാ സെമിനാറിൽ ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാൻ സി.ഇ. ചാക്കുണ്ണി നിവേദനം സമർപ്പിച്ചു. നവ കേരള സദസിൽ ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിച്ചു വരുന്നതായി അറിയിപ്പ് ലഭിച്ചതിൽ പ്രതീക്ഷയുണ്ടെന്ന് സെമിനാറിൽ അറിയിച്ചു. പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ ഡോ. എ. എ. റഷീദ്, കമ്മീഷൻ അംഗങ്ങൾ എന്നിവർക്കും ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാൻ സെമിനാറിൽ നിവേദനം നൽകി.