യോഗാദിനം  ആചരിച്ചു

Monday 24 June 2024 12:06 AM IST

റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ നടന്ന യോഗാദിനാചരണം പ്രസിഡന്റ് ടി.കെ.ജയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ഇൻസ്ട്രക്ടർ ഡോ.മേഘ സുഭാഷ് ക്ലാസ് നയിച്ചു. സ്ഥിരംസമിതി ചെയർമാൻമാരായ ഇ.വി.വർക്കി, രമാദേവി.എസ്, അംഗങ്ങളായ രാജി വിജയകുമാർ, രാജൻ.ടി.കെ, ഷാജി കൈപ്പുഴ, ജോയി ജോസഫ്, എലിസബത്ത് തോമസ്, പ്രസന്ന എസ്.സജി കൊട്ടാരം എന്നിവർ പങ്കെടുത്തു. മണ്ണടിശാല എൻ.എസ്.എസ് ഓഡിറ്റോറിയം, വെച്ചൂച്ചിറ ടൗൺ ക്ലബ്ബ്, കൊല്ലമുള സാംസ്കാരിക നിലയം എന്നിവിടങ്ങളിൽ ജൂലായ് മുതൽ യോഗ ക്ലാസുകൾ ആരംഭിക്കുമെന്നും ഒരു ലക്ഷം രൂപ കുട്ടികളുടെ യോഗ പരിശീലനത്തിനായി നീക്കിവച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.