കുടിശിക നിവാരണ അദാലത്ത്
Monday 24 June 2024 12:08 AM IST
അടൂർ : മേലൂട് പഴകുളം സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത് കുടിശികയായി നടപടികൾ നേരിടുന്നവർക്കായുള്ള നവകേരളീയം കുടിശിക നിവാരണം പദ്ധതിയുടെ അദാലത്ത് 25ന് രാവിലെ 11 മുതൽ തെങ്ങുംതാരയിൽ ബാങ്ക് ഹെഡ് ഓഫീസിൽ നടക്കും. കുടിശിക ഉള്ളവർ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന അദാലത്തിൽ പങ്കെടുത്ത് ഇൗ അവസരം ഉപയോഗപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം കുടിശികക്കാർക്കെതിരെ ആരംഭിച്ചിട്ടുള്ള കേസ് - ജപ്തി നടപടികൾ പൂർത്തിയാക്കുന്നതിനുള്ള നിയമപരമായ ഇടപെടലുകൾ ബാങ്കിന്റെ ഭാഗത്തു നിന്നും സഹകരണ ഡിപ്പാർട്ടുമെന്റിൽ നിന്നും ഉണ്ടാകും. ഫോൺ : സെക്രട്ടറി : 04734237028.