മോണ്ടിസോറി ടീച്ചേഴ്‌സ് സെന്ററിൽ അദ്ധ്യാപക ഒഴിവ്
Monday 24 June 2024 12:11 AM IST
കൊല്ലം: പള്ളിമുക്കിൽ യൂനുസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴിൽ പുതുതായി ആരംഭിക്കുന്ന ഇന്റർ നാഷണൽ മോണ്ടിസോറി ടീച്ചേഴ്‌സ് സെന്ററിൽ അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും ഇംഗ്ലീഷ് പ്രാഗത്ഭ്യവുമാണ് യോഗ്യത. തിരഞ്ഞെടുക്കുന്നവർക്ക് കോഴിക്കോട് ഇന്റർനാഷണൽ മോണ്ടിസോറി സെന്ററിൽ ഒരു മാസത്തെ പരിശീലനം നൽകും. താത്പര്യമുള്ളവർ വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ചെയർമാൻ, ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റ്, വടക്കേവിള, പള്ളിമുക്ക് കൊല്ലം- 10 എന്ന മേൽവിലാസത്തിൽ ജൂൺ 26നകം അയയ്ക്കണം. ഫോൺ:0474-2724305, 9446124138