സബർമതി അക്ഷര പുരസ്‌കാര വിതരണം
കരുനാഗപ്പള്ളി: വായന വാരാഘോഷത്തിന്റെ ഭാഗമായി താലൂക്കിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ സബർമതി ഗ്രന്ഥശാല ഏർപ്പെടുത്തിയ രണ്ടാമത് സബർമതി അക്ഷര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കേരള ചലച്ചിത്ര അക്കാഡമി സെക്രട്ടറിയും ഗാനരചയിതാവുമായ അജോയ് ചന്ദ്രൻ ഉദ്ഘടനവും പുരസ്‌കാര വിതരണവും നിർവഹിച്ചു. അജിത്ത്നീലികുളം (കഥ), പി. സുനിൽകുമാർ (നോവൽ), ബിജു തുറയിൽകുന്ന് (ബാലസാഹിത്യം), പ്രശോഭ് ചന്ദ്രൻ (കവിത) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത് മിഷ അദ്ധ്യക്ഷനായി. പുരസ്‌കാര നിർണയ സമിതി ചെയർമാൻ വി. വിജയകുമാർ ആമുഖപ്രഭാഷണം നടത്തി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുൽ റഷീദ്, സാഹിത്യകാരൻ വിമൽ റോയ്, പുരസ്കാര നിർണയ സമിതി അംഗം സുൽത്താൻ അനുജിത്ത്, ഗ്രന്ഥശാല സെക്രട്ടറി വി.ആർ. ഹരികൃഷ്ണൻ, ലൈബ്രേറിയൻ സുമി സുൽത്താൻ എന്നിവർ സംസാരിച്ചു.