സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി: മുഖ്യമന്ത്രി ജനങ്ങളെ വെറുപ്പിച്ചെന്ന് വിമർശനം

Monday 24 June 2024 12:23 AM IST

പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തന ശൈലി ജനങ്ങളിൽ വലിയ എതിർപ്പുണ്ടാക്കിയെന്ന് സി.പി.എം ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം. തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിൽ മുഖ്യമന്ത്രിയുടെ പെരുമാറ്റം പ്രധാന ഘടകമായി. മൈക്കിനോട് പോലും മുഖ്യമന്ത്രി അരിശം കാട്ടിയത് വെറുപ്പോടെയാണ് ജനം കണ്ടത്. ഇത്തരം ശൈലി കമ്മ്യൂണിസ്റ്റുകാർക്ക് ചേർന്നതല്ല. തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം നന്നായി പ്രതിഫലിച്ചു. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ ജില്ലാ കമ്മിറ്റിയുടെ നിർദേശങ്ങളെ അവഗണിച്ചു. പാർട്ടി സെക്രട്ടറി കത്ത് കൊടുത്താൽ പരിഗണിക്കാറില്ല. തിരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി പാർട്ടി വിശദമായി അന്വേഷിക്കണം.

പത്തനംതിട്ടയിലെ സ്ഥാനാർത്ഥി തോമസ് ഐസക്കിനെ പാർട്ടി അംഗങ്ങളിൽ പലർക്കും അംഗീകരിക്കാൻ കഴിഞ്ഞില്ല. താഴേത്തട്ടിലുള്ള പ്രവർത്തകർ ആഗ്രഹിച്ചത് രാജു ഏബ്രഹാം സ്ഥാനാർത്ഥിയാകണമെന്നായിരുന്നു. പൊതുജനങ്ങളും അത് പ്രതീക്ഷിച്ചു. ഒന്നര വർഷം മുൻപേ ജില്ലയിൽ ക്യാമ്പ് ചെയ്ത തോമസ് ഐസക്കിന് ജനമനസിനെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. ജില്ലയിലെ നേതാക്കളിൽ ചിലർ പ്രവർത്തനത്തിൽ നിസംഗരായിരുന്നു.. പ്രചാരണത്തിനിടയിൽ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ രണ്ടു നേതാക്കൾ തമ്മിലടിച്ചത് അവമതിപ്പുണ്ടാക്കി. പത്തനംതിട്ടയിൽ മുപ്പതിനായിരത്തിലധികം ഉറച്ച പാർട്ടി വോട്ടുകൾ ചോർന്നുവെന്ന് വിലയിരുത്തലുണ്ടായി. ജില്ലാ കമ്മിറ്റിയോഗം ഇന്നും തുടരും.

മാ​റേ​ണ്ട​ത് ​അ​ടി​ത്ത​ട്ട​ല്ലെ​ന്ന് സി​ .​പി.​എം​ ​കൊ​ല്ലം ജി​ല്ലാ​ക്ക​മ്മി​റ്റി

കൊ​ല്ലം​:​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​വി​ല​യി​രു​ത്താ​ൻ​ ​ചേ​ർ​ന്ന​ ​സി.​പി.​എം​ ​കൊ​ല്ലം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തി​നെ​തി​രെ​ ​രൂ​ക്ഷ​ ​വി​മ​ർ​ശ​നം.​ ​അ​ടി​ത്ത​ട്ടി​ലെ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ​ ​ജ​ന​വി​ധി​യ​ല്ല​ ​ഇ​തെ​ന്നാ​യി​രു​ന്നു​ ​വി​മ​ർ​ശ​നം.​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന് ​തു​ട​ർ​ഭ​ര​ണം​ ​സ​മ്മാ​നി​ച്ച​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​ന്നെ​യാ​ണ് ​അ​ടി​ത്ത​ട്ടി​ലു​ള്ള​ത്.​ ​സാ​ഹ​ച​ര്യം​ ​മാ​റി​യ​ത് ​സം​സ്ഥാ​ന​ ​ത​ല​ത്തി​ലാ​ണ്,​ ​അ​വി​ടെ​യാ​ണ് ​തി​രു​ത്ത​ലു​ണ്ടാ​കേ​ണ്ട​തെ​ന്ന് ​ക​ട​യ്ക്ക​ലി​ൽ​ ​നി​ന്നു​ള്ള​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗം​ ​പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ചേ​ർ​ന്ന​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന്റെ​ ​തു​ട​ർ​ച്ച​യെ​ന്നോ​ണം,​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​ലും​ ​ഇ.​പി.​ ​ജ​യ​രാ​ജ​നും​ ​കൊ​ല്ല​ത്തെ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​എം.​ ​മു​കേ​ഷി​നു​മെ​തി​രെ​ ​വി​മ​ർ​ശ​നം​ ​ഉ​യ​ർ​ന്നു.​ ​പ്ര​ചാ​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ല​ ​ഘ​ട്ട​ത്തി​ലും​ ​വി​മു​ഖ​ത​ ​കാ​ട്ടി.​ ​സ്ഥാ​നാ​ർ​ത്ഥി​ ​ജ​ന​കീ​യ​നാ​ണെ​ന്ന​ത് ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​തെ​റ്റി​ദ്ധാ​ര​ണ​യാ​യി​രു​ന്നു.​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യം​ ​പി​ഴ​ച്ച​ത് ​കൊ​ണ്ടാ​ണ് ​യു.​ഡി.​എ​ഫി​ന് ​റെ​ക്കാ​ഡ് ​ഭൂ​രി​പ​ക്ഷം​ ​ല​ഭി​ച്ച​തെ​ന്ന് ​ഒ​രം​ഗം​ ​തു​റ​ന്ന​ടി​ച്ചു. എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​ഒ​രു​ ​വ​ർ​ഷ​ക്കാ​ല​മാ​യി​ ​പാ​ർ​ട്ടി​യെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​വെ​ന്ന് ​ചാ​ത്ത​ന്നൂ​രി​ൽ​ ​നി​ന്നു​ള്ള​ ​അം​ഗം​ ​പ​റ​ഞ്ഞു.​ ​ബി.​ജെ.​പി​ ​നേ​താ​വ് ​ജാ​വ്ദേ​ക്ക​ർ​ ​ത​ന്നെ​ ​ക​ണ്ടെ​ന്ന് ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​പോ​ളിം​ഗ് ​ദി​ന​ത്തി​ൽ​ ​പ​റ​ഞ്ഞ​ത് ​നി​സാ​ര​മാ​യി​ ​ക​ണ്ട് ​ത​ള്ളി​ക്ക​ള​യ​രു​ത്.​ ​പാ​ർ​ട്ടി​യോ​ട് ​പ​റ​യാ​തെ​ ​ചാ​ന​ലു​കാ​രോ​ടാ​ണ് ​പ​റ​ഞ്ഞ​ത്.​ ​അ​ദ്ദേ​ഹ​ത്തെ​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​സ്ഥാ​ന​ത്ത് ​നി​ന്നു​ ​നീ​ക്ക​ണ​മെ​ന്നും​ ​അം​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പോ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗം​ ​എം.​എ.​ ​ബേ​ബി,​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളാ​യ​ ​കെ,​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ,​ ​സി.​എ​സ്.​ ​സു​ജാ​ത​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​യോ​ഗം​ ​ഇ​ന്നും​ ​തു​ട​രും.

സി.​പി.​എം​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ക്ക​മ്മി​റ്റി​ : തി​രി​ച്ച​ടി​ക്ക്പ്ര​ധാ​നം ഭ​ര​ണ​ ​വി​രു​ദ്ധ​ ​വി​കാ​രം

തൃ​ശൂ​ർ​:​ ​ഭ​ര​ണ​ ​വി​രു​ദ്ധ​ ​വി​കാ​ര​മാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തി​രി​ച്ച​ടി​യാ​യ​തെ​ന്ന് ​സി.​പി.​എം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​ൽ​ ​വി​മ​ർ​ശ​നം.​ ​മ​ണി​പ്പൂ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​ഷ​യ​ങ്ങ​ൾ​ ​തൃ​ശൂ​രി​ൽ​ ​ഏ​ശി​യി​ല്ല.​ ​കേ​ന്ദ്ര​ത്തി​ൽ​ ​ഇ​ട​തു​പ​ക്ഷ​ ​എം.​പി​യെ​ത്തി​യ​ത് ​കൊ​ണ്ട് ​വ​ലി​യ​ ​കാ​ര്യ​മി​ല്ലെ​ന്ന​ ​പൊ​തു​ ​ബോ​ധം​ ​മു​സ്ലിം​ ​വോ​ട്ടി​ലു​ണ്ടാ​യ​ത് ​യു.​ഡി.​എ​ഫി​ന് ​അ​നു​കൂ​ല​മാ​യി.​ ​ഇ​താ​ണ് ​ഗു​രു​വാ​യൂ​ർ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​കെ.​മു​ര​ളീ​ധ​ര​ൻ​ ​ഒ​ന്നാ​മ​തെ​ത്തി​യ​ത്. എ​ൽ.​ഡി.​എ​ഫി​നെ​ ​തീ​ർ​ത്തും​ ​കൈ​യൊ​ഴി​യു​ന്ന​ ​സ​മീ​പ​ന​മാ​ണ് ​ക്രൈ​സ്ത​വ​ ​സ​ഭ​ക​ളു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്നു​ണ്ടാ​യ​തെ​ന്നും,​ ​മു​സ്ലിം​ ​വോ​ട്ടു​ക​ൾ​ ​എ​ൽ.​ഡി.​എ​ഫി​ന് ​ഗു​ണ​മാ​യി​ല്ലെ​ന്നും​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​വി​ല​യി​രു​ത്തി.​ ​സി.​പി.​ഐ​യു​ടെ​ ​ആ​രോ​പ​ണം​ ​സം​ബ​ന്ധി​ച്ച് ​ച​ർ​ച്ച​ ​വേ​ണ്ടെ​ന്ന് ​തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും​ ​ചി​ല​ർ​ ​ക​ടു​ത്ത​ ​ഭാ​ഷ​യി​ൽ​ ​വി​മ​ർ​ശ​ന​മു​യ​ർ​ത്തി.​ ​അ​വ​രു​ടെ​ ​തെ​റ്റു​ക​ൾ​ ​മ​റ​ക്കാ​നാ​യി​ ​സി.​പി.​എ​മ്മി​നെ​ ​പ​ഴി​ ​ചാ​രു​ക​യാ​ണെ​ന്നാ​യി​രു​ന്നു​ ​വി​മ​ർ​ശ​നം.​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​മ​രു​ന്നി​ല്ലാ​ത്ത​തും​ ​സ​പ്ലൈ​കോ​യി​ൽ​ ​സാ​ധ​ന​ങ്ങ​ൾ​ ​ഇ​ല്ലാ​ത്ത​തും​ ​ക്ഷേ​മ​ ​പെ​ൻ​ഷ​ൻ​ ​ന​ൽ​കാ​തി​രു​ന്ന​തും​ ​സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള​ ​വി​മ​ർ​ശ​ന​മാ​യി. സി.​പി.​ഐ​യി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​ച​ർ​ച്ച​ ​ചെ​യ്തു.