ഇടതിനൊപ്പം നിന്നവരുടെ അകൽച്ച ഗൗരവമെന്ന് കേരള കോൺ. (എം)
Monday 24 June 2024 12:32 AM IST
കോട്ടയം : ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നിന്നിരുന്ന അടിസ്ഥാന ജനവിഭാഗങ്ങൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അകന്നത് ഗൗരവമായി കാണണമെന്ന് കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി.
പരസ്പരമുള്ള പഴിചാരലുകൾക്കപ്പുറം കൂട്ടായ തിരുത്തലാണ് ഉണ്ടാകേണ്ടത്.
സർക്കാരിന്റെ മുൻഗണനകളിൽ മാറ്റം വരുത്തണം. മുഖ്യമന്ത്രിയെ മാത്രം പഴി ചാരുന്നതിൽ കാര്യമില്ല. ഭൂപരിഷ്‌കരണ കമ്മിഷൻ രൂപീകരണം, വന്യജീവി ആക്രമണം തുടങ്ങിയ വിഷയങ്ങളിലെ പരിഹാര നിർദ്ദേശങ്ങൾക്കായി ഉപസമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ചെയർമാൻ ജോസ് കെ മാണി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാന്മാരായ തോമസ് ചാഴികാടൻ, ഡോ.എൻ ജയരാജ്, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.