ഇന്ത്യൻ കുടുംബങ്ങൾക്ക് പ്രിയമേറുന്ന മാരുതി എർട്ടിഗ

Tuesday 25 June 2024 12:34 AM IST

കൊച്ചി: സാമ്പത്തിക മേഖല മികച്ച ഉണർവ് നേടിയതോടെ വരുമാനം കൂടിയ വലിയ കുടുംബങ്ങൾക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ കഴിയുന്ന സ്‌പോർട്ട്സ് യൂട്ടിലിറ്റി വാഹനങ്ങൾക്ക് പ്രിയമേറുകയാണ്. മാരുതി സുസുക്കി, ടൊയോട്ട കിർലോസ്കർ, കിയ, റെനോ തുടങ്ങിയവയാണ് ഈ മേഖലയിൽ മികച്ച ചലനങ്ങൾ സൃഷ്ടിക്കുന്നത്. താങ്ങാനാകുന്ന വിലയും മികച്ച സ്ഥല സൗകര്യങ്ങളും ഏഴ് പേർക്ക് യായ്ര ചെയ്യാനാകുന്നതുമായ എർട്ടിഗയുമായി മാരുതി സുസുക്കി ഈ മേഖലയിൽ കുടുംബങ്ങളുടെ പ്രിയ വാഹനമാകുന്നു.

8.69 ലക്ഷം രൂപ മുതൽ 13.03 ലക്ഷം രൂപ വരെയാണ് മാരുതി എർട്ടിഗയുടെ വില നിലവാരം. കഴിഞ്ഞ മാസം 13,893 എർട്ടിഗയാണ് മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്.

നാല് വിവിധ വേരിയന്റുകളിലാണ് മാരുതി എർട്ടിഗ വിപണിയിലെത്തുന്നത്. ഏഴ് ആകർഷകമായ നിറങ്ങളിൽ ഇടത്തരക്കാരുടെ മനസ് കീഴടക്കാൻ പര്യാപ്തമാണ് ഇവയിലെ അധിക സൗകര്യങ്ങൾ. പെട്രോൾ, സി.എൻ.ജി മോഡലുകൾ മാരുതി വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.