ബി.എൻ.സി മോട്ടോഴ്‌സ്  വിപണി വികസിപ്പിക്കുന്നു

Tuesday 25 June 2024 12:35 AM IST

കൊച്ചി: കോയമ്പത്തൂർ ആസ്ഥാനമായ മുൻനിര ഇലക്ട്രിക് മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായ ബി.എൻ.സി മോട്ടോഴ്‌സിന്റെ പുതിയ ഡീലർഷിപ്പ് എറണാകുളത്ത് പ്രവർത്തനമാരംഭിച്ചു. കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിലാണ് പുതിയ ഷോറൂം.

ഡീലർഷിപ്പിന്റെ ഉദ്ഘാടനം ബി.എൻ.സി മോട്ടോഴ്‌സിന്റെ സി.ഇ.ഒയും സ്ഥാപകനുമായ അനിരുദ്ധ്, നെസ്റ്റ് ഗ്രൂപ്പിന്റെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ.ജഹാംഗീർ, ഉമ തോമസ് എം.എൽ.എ , ചലച്ചിത്ര സംവിധായകൻ അനീഷ് ഉപാസന എന്നിവർ ചേർന്ന് നിർവഹിച്ചു. ദക്ഷിണേന്ത്യയിൽ വിപണി സാന്നിദ്ധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമാണ് പുതിയ ഡീലർഷിപ്പിന് എറണാകുളത്ത് തുടക്കമിട്ടത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബി.എൻ.സിയുടെ ചാലഞ്ചർ എസ് 110 എന്ന മോഡൽ മോട്ടോർസൈക്കിൾ 99,900 രൂപയ്ക്കും, ചാലഞ്ചർ എസ് 125 മോഡൽ 1,45,000 രൂപയ്ക്കും ലഭിക്കും. പൂർണമായും ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് മോട്ടോർ സൈക്കിളുകളാണിത്.

കേരളത്തിൽ രണ്ടാമത്തെ ഡീലർഷിപ്പ് തുറക്കാനായതിൽ സന്തോഷമുണ്ടെന്ന് ബി.എൻ.സി മോട്ടോഴ്‌സ് സി.ഇ.ഒ അരുദ്ധ് രവി നാരായൺ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ സാദ്ധ്യതകളുള്ള വിപണിയാണ് കേരളം. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം ഇവിടെ കാര്യമായി നടക്കുന്നുണ്ട്.

പ്രധാന മോഡലുകളായ ചാലഞ്ചർ എസ് 110, എസ്125 എന്നിവയെ നേരിട്ടറിയാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്നതാണ് എക്‌സ്പീരിയൻസ് സെന്ററുകൾ. പ്രകടനത്തിലും മൂല്യത്തിലും മികച്ച നിൽക്കുന്ന ഈ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.