മൂത്രസാമ്പിൾ കൊടുത്തില്ല: ബജ്‌രംഗിന് വീണ്ടും സസ്പെൻഷൻ

Monday 24 June 2024 3:01 AM IST

ന്യൂഡൽഹി: ഒളിമ്പിക്സ് മെഡൽ ജേതാവ് ബജ്‌രംഗ് പൂനിയയെ മൂത്ര സാമ്പിൾ നൽകിയില്ലെന്ന കാരണത്താൽ വീണ്ടും സസ്പെൻഡ് ചെയ്ത് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയായ നാഡ. മാർച്ച് 10ന് സോനിപത്തിൽ നടന്ന സെലക്ഷൻ ട്രയൽസിൽ തന്റെ മൂത്ര സാമ്പിൾ നാഡയ്ക്ക് നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൂനിയയ്ക്ക് കഴിഞ്ഞ ദിവസം താത്‌കാലിക സസ്പെൻഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. ജൂലായ് 11നകം മറുപടി നൽകണമെന്നണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ താൻ സാമ്പിൾ നൽകാൻ വിസമ്മതിച്ചിട്ടില്ലെന്ന് ബജ്‌രംഗ് പറയുന്നു. കാലഹരണപ്പെട്ട കിറ്റ് ഉപയോഗിക്കുന്നതിൽ നാഡ പ്രതികരിക്കണമെന്നും ബജ്‌രംഗ് കൂട്ടിച്ചേർത്തു.