ഇംഗ്ലണ്ട് സെമിയിൽ

Monday 24 June 2024 3:18 AM IST

ബാ​ർ​ബ​ഡോ​സ്:​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​സൂ​പ്പ​ർ8​ ​ഗ്രൂ​പ്പ് 2​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​നി​‌​ർ​ണാ​യ​ക​ ​മ​ത്സ​ര​ത്തി​ൽ​ ​യു.എസിനെ പത്ത് വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു.
ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​യു.​എ​സ്.​എ​യെ​ ​ഇം​ഗ്ല​ണ്ട് 115​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​ക്കി.​ ​ഇം​ഗ്ലീ​ഷ് ​താ​രം​ ​ക്രി​സ് ​ജോ​ർ​ദാ​ൻ​ ​ഹാ​ട്രി​ക്ക് ​നേ​ടി.​ ​മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്ടൻ ജോസ് ബട്ട്‌ലറുടെ (പുറത്താകാതെ 38 പന്തിൽ 83)​ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ 9.4 ഓവറിൽ വിജയലക്ഷ്യത്തിലെത്തി മികച്ച റൺററ്റുമായി സെമിയിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു (117/0)​. ഫിൽ സാൾട്ടും (21 പന്തിൽ25)​ ക്യാപ്ടന് പിന്തുണയായി പുറത്താകാതെ നിന്നു. 7 സിക്സും 6 ഫോറും ബട്ട്‌ലറുടെ ബാറ്റിൽ നിന്ന് പറന്നു.

നേരത്തെ യു.​എ​സി​ന്റെ​ ​അ​വ​സാ​ന​ ​മൂ​ന്ന് ​വി​ക്ക​റ്റു​ക​ൾ​ ​വീ​ഴ്ത്തി​യാ​ണ് ​ജോ​ർ​ദാ​ൻ​ ​ഹാ​ട്രി​ക്ക് ​കു​റി​ച്ച​ത്.​
​ജോ​ർ​ദാ​ൻ​ ​ആ​കെ​ 4​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​സാം​ ​ക​റ​നും​ ​റ​ഷീ​ദും​ 2​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.​ ​നി​തീ​ഷ് ​കു​മാ​ർ​ ​(30​),​ ​കോ​റി​ ​ആ​ൻ​ഡേ​ഴ്സ​ൺ​ ​(29​)​ ​എ​ന്നി​വ​ർക്ക് മാത്രമാണ്​ യു.എസിനായി ഭേദപ്പെട്ട പ്രകടനം നടത്താനായുള്ളൂ. ഇന്ന് ഇന്ത്യൻ സമയം രാവിലെ 6ന് തുടങ്ങുന്ന വെസ്റ്റിൻഡീസ്-ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയികളായിരിക്കും ഗ്രൂപ്പിൽ നിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീം.

Advertisement
Advertisement