കനത്ത മഴയിൽ  ഓടയിൽ  വീണ് അപകടം; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Monday 24 June 2024 3:43 PM IST

കണ്ണൂർ: കനത്ത മഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ചു. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ് മരിച്ചത്. തലശേരി മഞ്ഞോടി കണ്ണിച്ചിറയിലാണ് അപകടമുണ്ടായത്. സ്ലാബില്ലാത്ത ഓടയിലാണ് യുവാവ് വീണത്. ഇന്ന് രാവിലെ എട്ട് മണിയോടുകൂടിയായിരുന്നു അപകടം.

കാൽവഴുതി ഓടയിലേക്ക് വീണതാവമെന്നാണ് പ്രാഥമിക നിഗമനം. തലശേരിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെയാകാം അപകടമെന്നാണ് സംശയിക്കുന്നത്. ധാരാളം വാഹനം കടന്നുപോകുന്ന റോഡരികിലാണ് ഓടയുളളത്. മുൻപും പ്രദേശത്ത് സമാന രീതിയിൽ അപകടം സംഭവിച്ചിട്ടുണ്ട്. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Advertisement
Advertisement